ടെഹ്റാൻ : ഇറാനിൽ സ്ത്രീകളും പെൺകുട്ടികളും മുസ്ലീം മതമൗലികവാദത്തിന്റെയും ശരിയത്തിന്റെയും മതഭ്രാന്തിന്റെയും ഇരകളായി മാറുന്നതായി റിപ്പോർട്ട് . ഹിജാബും സദാചാര പോലീസും കാരണം ഇറാനിലെ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികൾ മാനസിക പീഡനം നേരിടുന്നു. ഈ സമ്മർദം താങ്ങാനാവാതെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇറാനിൽ അടുത്തിടേയായി ആത്മഹത്യാ കണക്കുകൾ വർദ്ധിച്ചതായും ഇറാനിയൻ ടീച്ചേഴ്സ് അസോസിയേഷൻ പറയുന്നു.
തെറ്റായ നിയമങ്ങളും , വ്യവസ്ഥാപിത സമ്മർദ്ദങ്ങളും, ഇസ്ലാമിക ആശയങ്ങൾ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നതും ,മാനസിക സമ്മർദ്ദവുമാണ് പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് അധ്യാപക സംഘടന ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിന് കാരണമാണ്.
അടുത്തിടെ സോഗന്ദ് സമൻപൂർ തെക്ക്-പടിഞ്ഞാറൻ ഇറാനിലെ സുലൈമാൻ മസ്ജിദിനുള്ളിൽ 16 കാരി ആത്മഹത്യ ചെയ്തിരുന്നു. അതിനുമുമ്പ്, നവംബർ ആദ്യം, ഫാർസ് പ്രവിശ്യയിലെ കജെറുനിൽ ഐനാസ് കരിമി എന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്തിരുന്നു.
നെയിൽ പോളിഷും മുടിക്ക് ചായവും തേച്ചാണ് താൻ സ്കൂളിൽ പോയിരുന്നതെന്നും അതുകാരണം സ്കൂൾ പ്രിൻസിപ്പൽ തന്നെ വളരെയധികം ഉപദ്രവിച്ചെന്നും ഐനാസ് കരിമി പറഞ്ഞിരുന്നു . ഈ കാരണത്താൽ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ അപമാനം സഹിക്കവയ്യാതെയാണ് കരിമി ജീവനൊടുക്കിയത് .
നേരത്തെ ടെഹ്റാനിലെ 16 വയസുകാരിയായ അഫ്ഗാൻ-ഇറാൻ പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു .ജീൻസ് ധരിച്ചതിന്റെ പേരിലാണ് ആ കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും ഇറാനിയൻ ടീച്ചേഴ്സ് അസോസിയേഷൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: