Kerala

സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്നും പ്രത്യേക പരിശീലനം നേടിയവർ, ഇന്ത്യയിൽ പലയിടത്തും പ്രവർത്തനം നടത്തുന്നു -ജയരാജൻ

Published by

കണ്ണൂർ: അമേരിക്കയിൽ പ്രത്യേക പരിശീലനം നേടിയവരെ സിപിഎമ്മിനെ തകർക്കാനായി ഇന്ത്യയിലേക്ക് അയക്കുന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ഇ പി ജയരാജൻ. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്നു പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇന്ത്യയിലെത്തി സിപിഎമ്മിനെ തകർക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജയരാജൻ പറഞ്ഞു.

രാജ്യത്തിന്റെ പല മേഖലകളിലായി ഇത്തരത്തിൽ പരിശീലനം നേടിയ ആളുകൾ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കി ഇന്ത്യയിലേക്ക് ആളെ അയയ്‌ക്കുന്നതായാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറയുന്നത്. രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികള്‍ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണു നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാന്‍ നമ്മുടെ സഖാക്കള്‍ക്കു കഴിയാതെപോകുന്നു. ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും തകര്‍ത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളാകാം. പക്ഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കല്‍ എന്ന പേരില്‍ വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കള്‍ തമ്മില്‍ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ, ഈ പ്രതിസന്ധി കടക്കാനാകൂ എന്നും ജയരാജൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: EP Jayarajan