കൊല്ലം: ജനങ്ങളുടെ വിശ്വാസം തരുന്ന ശക്തിയാണ് കോടതികളുടേതെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പു നല്കാന് കോടതികള്‍ക്ക് സാധിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്. കൊല്ലത്തെ പുതിയ കോടതി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയുന്നത് ജുഡീഷ്യറിയിലൂടെയാണ്. മറ്റു സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോഴാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നത്. ഒരാള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് അയാള്‍ കോടതിയിലേക്ക് വരുന്നത്. ജനങ്ങളുടെ ശബ്ദമായി കോടതികള്‍ മാറണം.
കോടതിയുടെ മുന്പില് വരുന്ന ഓരോ കേസും ഓരോ ജീവിതമാണ്. ചെറുതും വലുതുമായ കേസുകള്‍ ഇതില്‍ വ്യത്യാസമില്ല. കേസുകളുമായി ബന്ധപ്പെട്ടുവരുന്നവരെ പരിഹസിക്കരുത്. അവരെ ബഹുമാനത്തോടെ കാണാന്‍ നമ്മള്‍ക്ക് സാധിക്കണം, ദേവന് രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: