കരുനാഗപ്പള്ളി: സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് വിമത വിഭാഗം നടത്തിയ പ്രതിഷേധത്തിനിടെ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍ സിപിഎം നേതാക്കളുടെ നേര്‍ചിത്രം പറയുന്നു.
പ്ലക്കാര്‍ഡുകളിലെ വാചകങ്ങള്‍ ഇങ്ങിനെ; ‘ഗോവിന്ദച്ചാമിക്കു പകരം അമീറുല്‍ ഇസ്ലാം’, ‘കാപ്പാകേസ് പ്രതിയായ ഗുണ്ടാത്തലവനുമായി ജില്ലാ കമ്മിറ്റിയംഗത്തിന് എന്തുബന്ധം’, ‘പാര്‍ട്ടി സമ്മേളനങ്ങളില്‍ തെരഞ്ഞെടുപ്പ് എന്ന അജണ്ട എന്തിന’്, ‘തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയ കള്ളനെ വീണ്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയത് ആര്‍ക്കുവേണ്ടി’, ‘കേരഫെഡ് നിയമനത്തിന് ഡിവൈഎഫ്ഐക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ജില്ലാ കമ്മറ്റിയംഗം പാര്‍ട്ടിക്ക് അപമാനം’, ‘ജില്ലാ കമ്മറ്റിയംഗത്തിന്റെ കോടികളുടെ സ്വത്ത് പാര്‍ട്ടി അന്വേഷിക്കുക’, ‘കൊള്ളക്കാരില്‍ നിന്നും അഴിമതിക്കാരില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കൂ’, ‘നേതൃത്വത്തിന്റെ വിരട്ടലും തിട്ടൂരവും കരുനാഗപ്പള്ളിയില്‍ വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: