Football

ലാലിഗ: ബാഴ്സയ്‌ക്ക് സ്വന്തം തട്ടകത്തില്‍ തോല്‍വി; ലാസ് പാല്‍മാസ് ഞെട്ടിച്ചു(2-1)

Published by

കാറ്റലോണിയ: സ്പാനിഷ് ലാ ലിഗയില്‍ എഫ്സി ബാഴ്സിലോണയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി. താരതമ്യേന ദുര്‍ബലരായ ലാസ് പാല്‍മാസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് സ്പാനിഷ് വമ്പന്‍മാരെ അട്ടിമറിക്കുകയായിരുന്നു.

കളിയുടെ 71 ശതമാനം സമയവും പന്തടക്കം വച്ച ബാഴ്സ 25ലേറെ മുന്നേറ്റങ്ങളാണ് നടത്തിയത്. പക്ഷെ ലാസ് പാല്‍മാസ് തീര്‍ത്ത പ്രതിരോധക്കളിയെ അതിജയിക്കാന്‍ വമ്പന്‍മാര്‍ക്ക് സാധിച്ചില്ല. കളിയില്‍ ആദ്യം സ്‌കോര്‍ ചെയ്തുകൊണ്ട് രണ്ടാം പകുതി തുങ്ങുമ്പോള്‍ തന്നെ ലാസ് പാല്‍മാസ് ഞെട്ടിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളിയുടെ 49-ാം മിനിറ്റിലായിരുന്നു സാന്‍ഡ്രോ റമിറെസിലൂടെ ലാസ് പാല്‍മാസ് ആദ്യഗോള്‍ കണ്ടെത്തിയത്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ബാഴ്സ സര്‍വ്വശക്തിയുമെടുത്ത് തിരിച്ചടിക്കാന്‍ ശ്രമിച്ചു. 61-ാം മിനിറ്റില്‍ ബ്രസീല്‍ താരം റഫീഞ്ഞയിലൂടെ സമനില ഗോള്‍ കണ്ടെത്തി. ആറ് മിനിറ്റിനകം പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ ഫാബിയോ സില്‍വയിലൂടെ ലാസ് പാല്‍മാസ് വീണ്ടും മുന്നില്‍ കടന്നു. പിന്നെും ബാഴ്സ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ വമ്പന്‍മാര്‍ക്ക് അട്ടിമറി സമ്മതിക്കേണ്ടിവന്നു.

പരാജയപ്പെട്ടെങ്കിലും ലീഗ് പോയിന്റ് പട്ടികയില്‍ ബാഴ്സയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. അതേസമയം 17-ാം സ്ഥാനത്തായിരുന്ന ലാസ് പാല്‍മാസ് 14ലേക്ക് മുന്നേറിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by