India

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് , പോസ്റ്റ് മെട്രിക് , മെറിറ്റ് മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര മന്ത്രി

Published by

ന്യൂഡല്‍ഹി : ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് , പോസ്റ്റ് മെട്രിക് , മെറിറ്റ് മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. 2021ല്‍ ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം ജെബി മേത്തറുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വിദ്യാഭ്യാസ മേഖലയിലെ മറ്റ് ഫെലോഷിപ്പികള്‍ക്ക് പഠനസഹായങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തുക അനുവദിക്കുന്നുണ്ട്. 2023 24 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 2009 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു.തുകയിലുണ്ടായ കുറവ് ആനുപാതികമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമായി തുക കുറച്ചിട്ടില്ലെന്നുമാണ് കണക്കുകള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by