Technology

കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരിയില്‍ തൃശൂരില്‍, പ്രബന്ധങ്ങള്‍ ഡിസംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം

Published by

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 37ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂര്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യും. ഹരിത ഭാവിയിലേക്കുള്ള സാങ്കേതിക പരിവര്‍ത്തനം എന്ന പ്രമേയം അടിസ്ഥാനമാക്കി ഫെബ്രുവരി 7 മുതല്‍ 10 വരെയാണ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ശാസ്ത്ര-സാങ്കേതിക രംഗത്തെ അത്യാധുനിക മുന്നേറ്റങ്ങളും ഉയര്‍ന്നുവരുന്ന പ്രവണതകളും ചര്‍ച്ച ചെയ്യാന്‍ പ്രമുഖ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അക്കാദമിക് വിദദ്ധര്‍, ശാസ്ത്ര പ്രതിഭകള്‍ എന്നിവര്‍ എത്തും. ദേശീയ ശാസ്ത്ര പ്രദര്‍ശനം, സെസോള്‍, സ്മാരക പ്രഭാഷണങ്ങള്‍, ഫോക്കല്‍ തീം പ്രഭാഷണങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ശാസ്ത്ര സദസ്സ്, സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് ഡിസംബര്‍ 10 വരെയും സെസോളിന് ജനുവരി 15 വരെയും രജിസ്ട്രേഷന്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് : ksc.kerala.gov.in, ഫോണ്‍ : 9847903430.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by