വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.admissions.kau.in ല്‍.
അഡ്മിഷന്‍ നീറ്റ്-കീം മെഡിക്കല്‍, സിയുഇടി-ഐസിഎആര്‍ (യുജി) റാങ്ക് ലിസ്റ്റുകളില്‍ നിന്നും; സീറ്റുകള്‍-40
സെമസ്റ്റര്‍ ഫീസ് ഒരു ലക്ഷം രൂപ വീതം (ട്യൂഷന്‍ ഫീസ് 97760 രൂപ ഉള്‍പ്പെടെ).
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കര കാര്‍ഷിക കോളജില്‍ നടത്തുന്ന നാലുവര്‍ഷ ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ (ഓണേഴ്‌സ്) കോഴ്‌സ് പ്രവേശനത്തിന് ഡിസംബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
ആകെ 40 സീറ്റുകള്‍. നീറ്റ്-കീം മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍നിന്നും 32 സീറ്റുകളിലും സിയുഇടി-ഐസിഎആര്‍ (യുജി) റാങ്ക് ലിസ്റ്റില്‍നിന്നും 8 സീറ്റുകളിലുമാണ് അഡ്മിഷന്‍. 8 സെമസ്റ്ററുകളായാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്ല്‍ www.admissions.kau.in ലഭിക്കും.
കോഴ്‌സ് ഫീസ് : പ്രവേശന ഫീസ്-4000 രൂപ, സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ്-97760 രൂപ, സ്‌പെഷ്യല്‍ ഫീസ്-1600 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 2 ലക്ഷം രൂപ (തിരികെ ലഭിക്കും).
പാഠ്യപദ്ധതി: തോട്ടവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഫലവൃക്ഷങ്ങള്‍, പച്ചക്കറികള്‍, പുഷ്പവിളകള്‍, ഔഷധ പരിമള സസ്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ പരിപാലനം, വിളവെടുപ്പ്, മണ്ണു ശാസ്ത്രം, സസ്യ സംരക്ഷണം, ജനിതക ശാസ്ത്രം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പഠിപ്പിക്കും. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്‌ക്കാവശ്യമായ മാനവവിഭവശേഷി വികസിപ്പിക്കുകയും പുതിയ സംരംഭകരെ സൃഷ്ടിക്കുകയുമൊക്കെയാണ് ലക്ഷ്യം.
തൊഴില്‍ സാധ്യത: ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദക്കാര്‍ക്ക് കൃഷി വകുപ്പിലും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിലുമൊക്കെ തൊഴില്‍ തേടാം. പിജിയും പിഎച്ച്ഡിയും കരസ്ഥമാക്കുന്നവര്‍ക്ക് അഗ്രികള്‍ച്ചര്‍, സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലും മറ്റും ശാസ്ത്രജ്ഞര്‍, റിസര്‍ച്ച് ഓഫീസര്‍ മുതലായ തസ്തികകളിലും കാര്‍ഷിക സര്‍വ്വകലാശാല കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലും ജോലി ലഭിക്കും. സ്വയം തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക