കൊച്ചി: 2016 ജനുവരി ഒന്നിനും 2019 ജൂണ്‍ 30നും ഇടയില്‍ വിരമിച്ച കോളേജ് അധ്യാപകര്‍ക്ക് പരിഷ്‌കരിച്ച ശമ്പള പ്രകാരം പെന്‍ഷന്‍ നല്‍കണമെന്നും കുടിശ്ശിക രണ്ടുമാസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവായി. ഈ കാലഘട്ടത്തില്‍ വിരമിച്ച എയ്ഡഡ് കോളേജുകളിലെ മുന്‍പ്രിന്‍സിപ്പല്‍മാരും അസോസിയേറ്റ് പ്രൊഫസര്‍മാരുമാണ് ഹര്‍ജി നല്‍കിയത്. മുന്‍കാലപ്രാബല്യം നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ 2021 ഫെബ്രുവരി 25ന് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി വിധിക്കു വിരുദ്ധമാണെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സര്‍വീസില്‍ ഇരിക്കുമ്പോള്‍യു. ജി.സി സ്‌കെയിലില്‍ ശമ്പളം വാങ്ങിയിരുന്നവരാണ് ഹര്‍ജിക്കാര്‍. ഈ സാഹചര്യത്തില്‍ 2016 ജനുവരി 1 മുതല്‍ ബാധകമായ രീതിയില്‍ ശമ്പളവും പുതുക്കിയ ഡി.എയും നല്‍കുമെന്ന ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: