കൊച്ചി: പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ചെലവില്‍ 773 പേരെ 25 ലക്ഷം രൂപ മുടക്കി വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി അയച്ചുവെന്നും ഇതില്‍ 56 പേര്‍ മാത്രമാണ് ജോലി നേടിയതെന്നും മന്ത്രി ഒ ആര്‍ കേളു . എംബിബിഎസ് അടക്കുള്ള പ്രൊഫണല്‍ കോഴ്‌സ് പഠിക്കുന്നതിനും പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. നഴ്‌സിങ് പഠനം പൂര്‍ത്തിയായ 400 കുട്ടികള്‍ക്കു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തേക്കു നിയമന ഉത്തരവു നല്‍കി. കൂടാതെ വിവിധ വകുപ്പുകളില്‍ പ്രത്യേക പരിഗണന നല്‍കി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ അവസരം നല്‍കിയിട്ടുണ്ട്. ജോലി ലഭിച്ചാല്‍ കുടുംബത്തെ മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിശ്രമം ഉണ്ടാകണം. ഇതാണു വകുപ്പും സര്‍ക്കാരും ആത്യന്തികമായി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാരായ എഞ്ചിനീയറിങ്ങ്, പോളിടെക്‌നിക് ബിരുദധാരികള്‍ക്കായി സംഘടിപ്പിച്ച ട്രേസ് തൊഴില്‍മേള എറണാകുളം ഫോര്‍ഷോര്‍ റോഡിലെ ട്രൈബല്‍ കോപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക