കാൺപൂർ : അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് പരീക്ഷ എഴുതാൻ കാൺപൂരിലെത്തിയ യുവാവിന്റെ കാലുകൾ ട്രെയിനടിയിൽപ്പെട്ട് അറ്റുപോയി . സുഹൃത്ത് അമിത് മിശ്രയ്‌ക്കൊപ്പം പ്രയാഗ്‌രാജിൽ നിന്ന് കാൺപൂരിലെത്തിയതായിരുന്നു അമർദീപ് യാദവ്. പരീക്ഷയെഴുതി വൈകുന്നേരം വീട്ടിലേക്ക് പോകാൻ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിൽ പെടുകയായിരുന്നു . യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും കാലുകൾ നഷ്ടപ്പെട്ടു.
അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ അമിതും അമർദീപും ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് റാഞ്ചിയിലേക്ക് പോകുന്ന രാജധാനി ട്രെയിൻ രാത്രി ഒമ്പത് മണിയോടെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി. ട്രെയിനിൽ തിരക്കേറെയായിരുന്നു. രണ്ടുപേരും ട്രെയിനിൽ കയറുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. അമിത് ട്രെയിനിൽ കയറിയെങ്കിലും അമർദീപിന്റെ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി. ജിആർപിയും റെയിൽവേ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി.ഇരുകാലുകളും അറ്റ് പോകുന്ന നിലയിലാണ് അമർദീപിനെ പുറത്തെടുത്തത് ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: