India

മോദി ചൈനക്കാരുടെ ഹീറോ!! അനശ്വരനായ സന്യാസി എന്ന അര്‍ത്ഥത്തില്‍ മോദിയെ ചൈനക്കാര്‍ വിളിക്കുന്ന ഒരു ഓമനപ്പേരുണ്ട്- ലാവോഷിയാന്‍…

Published by

ന്യൂദല്‍ഹി: ചൈനക്കാരെ എപ്പോഴും എതിര്‍ക്കുന്ന, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ വെല്ലുവിളിക്കുന്ന, ഏഷ്യന്‍മേഖലയിലെ ചൈനയുടെ മേധാവിത്വത്തെ തടഞ്ഞുനിര്‍ത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനക്കാരുടെ ഹീറോയാണെന്ന് എത്ര പേര്‍ക്കറിയാം? 250 ഓളം ചൈനീസ് ആപുകള്‍ നിരോധിച്ച, ചൈനയില്‍ നിന്നും പുറത്തുവരുന്ന യൂറോപ്യന്‍ അമേരിക്കന്‍ കമ്പനികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഇന്ത്യയിലെ‍ ഉല്‍പാദനസൗകര്യം ഒരുക്കിക്കൊടുക്കുന്ന, അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനീസ് പട്ടാളത്തെ നഖശിഖാന്തം എതിരിടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചൈനക്കാര്‍ വെറുക്കുന്നു എന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ മോദിയ്‌ക്ക് വന്‍സ്വീകാര്യതയാണ്. ചൈനക്കാര്‍ മോദിയ്‌ക്ക് ഒരു ഓമനപ്പേര് പോലും നല്‍കിയിട്ടുണ്ട്- മോദി ലവോഷിയാന്‍. ലവോഷിയാന്‍ എന്ന ചൈനീസ് പദത്തിന് ആത്മീയമായ അര്‍ത്ഥമുണ്ട്. അസാധാരണ കഴിവുകളുള്ള പ്രായമേറിയ മരണമില്ലാത്ത മനുഷ്യന്‍ എന്നാണ് ലവോഷിയാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. എന്നത് രണ്ട് ചൈനീസ് പദങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള വാക്കാണ് ലവോഷിയാന്‍. ലാവോ എന്നും ഷിയാന്‍ എന്നുമാണ് ഈ വാക്കുകള്‍. ലവോ എന്നാല്‍ ബുദ്ധിയുള്ള പ്രായമേറിയ ആള്‍ എന്നാണര്‍ത്ഥം. ഷിയാന്‍ എന്നാല്‍ ചൈനീസ് കടങ്കഥകളിലും പഴങ്കഥകളിലുമുള്ള അനശ്വരനായ സന്യാസിയാണ്. അത്രമാത്രം ബഹുമാനത്തോടെയാണ് ചൈനക്കാര്‍ മോദിയെ കാണുന്നത്.

സമൂഹമാധ്യമങ്ങളെ തന്റെയും ബിജെപിയുടെയും ഇമേജ് വളര്‍ത്താന്‍ നല്ലതുപോലെ ഉപയോഗിക്കുന്ന നേതാവാണ് മോദി. ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നതു മുതല്‍ മോദിയ്‌ക്ക് ഈ ശീലമുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളുമായി സംവദിക്കല്‍. മോദിയുടെ വസ്ത്രധാരണരീതിയും ശാരീരഭാഷയും ഇദ്ദേഹത്തെ ധിഷണാശാലിയായ അനശ്വര സന്യാസിയെപ്പോലെ തോന്നിക്കുന്നു എന്നാണ് ചൈനക്കാര്‍ പറയുന്നത്. അതുകൊണ്ട് ലവോഷിയാന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ചൈനക്കാര്‍ വിദേശരാജ്യത്തെ നേതാക്കളെ ഓമനപ്പേരിട്ട് വിളിക്കുന്ന പതിവില്ല. ആ ഭാഗ്യം ലഭിച്ചിരിക്കുന്ന നേതാവാണ് മോദി. മൂന്ന് തവണ പ്രധാനമന്ത്രിയായി വാഴുക വഴി മോദിയുടെ അധികാരത്തിലുള്ള തുടര്‍ച്ചയും ചൈനക്കാരെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഘടകമാണ്.

മോദി ഇന്ത്യന്‍ സംസ്കാരം പുനരുജ്ജീവിപ്പിക്കുന്നതിന് നടത്തുന്ന പരിശ്രമങ്ങളെ ചൈനക്കാര്‍ വാഴ്‌ത്തുന്നു. സെപ്തംബര്‍ 2023ല്‍ ദല്‍ഹിയില്‍ ജി20 ഉച്ചകോടി നടത്തിയപ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തെ മോദി അഭിമാനപൂര്‍വ്വം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിനെയും ചൈനക്കാര്‍ ബഹുമാനത്തോടെയാണ് കാണുന്നത്. രാമക്ഷേത്രത്തിന്റെ പുനരുജ്ജീവനവും അവിടെ അദ്ദേഹം നടത്തിയ പ്രാണപ്രതിഷ്ഠയും ചൈനക്കാരുടെ മോദിയോടുള്ള ആരാധന വര്‍ധിപ്പിച്ച ഘടകമാണ്.

അതുപോലെ കോടികള്‍ ചെലവഴിച്ച് കാശിവിശ്വനാഥക്ഷേത്രത്തെ വിപുലീകരിച്ചതും അതിന്റെ പുനരുദ്ധാരണം നടത്തിയതും ഏറെ ആശ്ചര്യത്തോടെയാണ് ചൈനക്കാര്‍ വീക്ഷിക്കുന്നത്. ഉജ്ജയിനിയിലെ ശ്രീമഹാകാലേശ്വര്‍ ക്ഷേത്രഇടനാഴി വികസനം, ഉജ്ജയിനിയിലെ തന്നെ ഭാരത് മാത ക്ഷേത്ര ഇടനാഴി വികസനം ഇതെല്ലാം മോദി നടത്തിയ ആരാധനാലയ വികസനങ്ങളാണ്. ബദരീനാഥ് കേദാര്‍നാഥ് ടൂറിസ്റ്റ് ഹബ്, അതുപോലെ രാഷ്‌ട്രനേതാക്കളുടെ കൂറ്റന്‍പ്രതിമകള്‍, ഹിന്ദുത്വ ആശയങ്ങളുടെ തുടര്‍ച്ചയായ വിജയം ഇതെല്ലാമാണ് ചൈനക്കാരെ മോദിയെ ആരാധിക്കുന്നവരാക്കുന്നത്. യോഗയെയും ബുദ്ധിസത്തെയും പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ നയങ്ങള്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ (ചൈന, ജപ്പാന്‍, തായ് വാന്‍, മംഗോളിയ, നോര്‍ത്ത് കൊറിയ, സൗത്ത് കൊറിയ ഹോങ്കോങ് എന്നിവിടങ്ങളില്‍ മോദിയ്‌ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

മോദിയുടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം ചൈനയുടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. സാധാരണ അന്യ രാജ്യങ്ങളിലെ വ്യക്തികള്‍ക്കോ അവിടുത്തെ കാര്യങ്ങള്‍ക്കോ തീരെ പ്രാധാന്യം നല്‍കാത്ത, കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ള ഒന്നാണ് ചൈനയുടെ സമൂഹമാധ്യമങ്ങളെങ്കിലും അവിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നിറഞ്ഞുനില്‍ക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല, സാധാരണ ചൈക്കാരുടെ ഹൃദയത്തിലും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക