India

ഹംപിയിലെ കല്‍മണ്ഡപങ്ങളെക്കുറിച്ച് ഇനി കൂടുതല്‍ അറിയാം; ക്യു ആര്‍ കോഡ് ഓഡിയോ സംവിധാനം സ്ഥാപിച്ച് പുരാവസ്തു വകുപ്പ്‌

Published by

ബംഗളുരു: സന്ദർശനകർക്ക് ഹംപിയിലെ കൽമണ്ഡപങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പുരാവസ്തു വകുപ്പ് ക്യു ആർ കോഡ് ഓഡിയോ സംവിധാനം ഏർപ്പെടുത്തി.

10 കൽമണ്ഡപങ്ങളിലാണ് 25 സെക്കന്റ്‌ ദൈർഖ്യമുള്ള ഓഡിയോ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. ഓരോ മണ്ഡപത്തിന്റെയും പ്രവേശന കവാടത്തിലാണ് ക്യു ആർ കോഡ് സ്കാനർ ഘടിപ്പിച്ചത്.

ദ്രാവിഡ വാസ്തുശിൽപ കലയുടെ സമൂർത്ത ഭാവങ്ങളാണ് ഹംപിയിലെങ്ങും. കല്ലിലെ ഭീമാകാരൻ നിർമിതികൾ. കലയുടെ പൂർണത അവകാശപ്പെടാവുന്ന കൊത്തുപണികൾ. വിജയനഗര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇടമാണ് വിത്തല ക്ഷേത്രം.

ഹംപിയിലെ സൂര്യോദയവും അസ്തമയവും ഭ്രമിപ്പിക്കുന്ന കാഴ്ചയാണ്. മാതംഗ, ഹേമകുണ്ഡ, മാല്യവന്ത, ആഞ്ജനേയ മലകളിലാണ് ഈ രണ്ടു കാഴ്ചകളും ഏറ്റവും മനോഹരം. ഹംപിയിൽ പോകുന്നിടത്തെല്ലാം ഒരു മിത്തോളജിയുണ്ട്. മലകളും അങ്ങനെ തന്നെ.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഹംപിയിൽ പോകാൻ പറ്റിയ സമയം. പിന്നെ കൊടും ചൂടാകും. കാഴ്ച കണ്ടുതീരാത്ത ഇടമാണ് ഹംപി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by