തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത ഉദേ്യാഗസ്ഥരുടെ പേരുവിവരം പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
സിപിഎമ്മുകാരാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വ വിരുദ്ധമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാരാണ് ഇത്രയും കൂടുതല്‍ അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉേദ്യാഗസ്ഥരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ രാജിവയ്‌ക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം.
ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകാര്‍ ഉള്ളതെന്ന വാര്‍ത്തയോട് ആരോഗ്യമന്ത്രി ഈ കാര്യത്തില്‍ പ്രതികരിക്കണം. എസ്ടി, എസ്‌സി ഫണ്ടും ക്ഷേമപെന്‍ഷനും തട്ടിയെടുത്ത സിപിഎം നേതാക്കളുടെ മാതൃകയിലേക്ക് സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും എത്തുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: