Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎന്‍എസ് അരിഘാതില്‍ നിന്നുള്ള കെ4 മിസൈല്‍ പരീക്ഷണം വിജയം; 3500 കിലോമീറ്റര്‍ ദൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 06:33 am IST
in India
ഐഎന്‍എസ് അരിഘാതില്‍ നിന്ന് ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയപ്പോള്‍

ഐഎന്‍എസ് അരിഘാതില്‍ നിന്ന് ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയപ്പോള്‍

ന്യൂദല്‍ഹി: ഭാരതത്തിന്റെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാതില്‍ നിന്ന് ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം. അരിഘാതില്‍ നിന്നുള്ള ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു ഇത്.

3500 കിലോമീറ്റര്‍ ദൂര പരിധിയുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പരീക്ഷിച്ചത്. ഇതോടെ ഐഎന്‍എസ് അരിഘാതും കെ4 മിസൈലും പ്രതിരോധ സേനയുടെ കരുത്തായി.

ആഗസ്തിലാണ് ഐഎന്‍എസ് അരിഘാത് നാവികസേനയുടെ ഭാഗമായത്. ഐഎന്‍എസ് അരിഹന്താണ് സൈന്യത്തിന്റെ ആദ്യ അന്തര്‍വാഹിനി. 2018ല്‍ ഇത് സൈന്യഭാഗമായി. മൂന്നാമത്തെ അന്തര്‍വാഹിനി അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യും.

ഇത്തരം അന്തര്‍വാഹിനികളില്‍ നിന്നു തൊടുത്തുവിടാനാകുന്ന രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തവയാണ് കെ4 ബാലിസ്റ്റിക് മിസൈല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ രൂപ കല്‍പ്പന ചെയ്ത കെ4 മിസൈലിനെ സമ്പൂര്‍ണ സജ്ജമാക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതിയിലാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 112 മീറ്ററോളം നീളമാണ് അന്തർവാഹിനിക്കുള്ളത്. വിശാഖപട്ടണത്തെ കപ്പൽ നിർമാണ കേന്ദ്രത്തിൽ അതീവ രഹസ്യമായാണ് അരിഘാതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഐഎന്‍എസ് അരിഘാതിന് നാല് വിക്ഷേപണ ട്യൂബുകളാണുള്ളത്. 12 കെ-15 സാഗരിക അന്തർവാഹിനി ബാലിസ്റ്റിക് മിസൈലുകൾ ​​വരെ വഹിക്കാൻ അരിഘാതിന് കഴിയും. ഇതിന് 750 കിലോമീറ്റർ ദൂരപരിധി ഉണ്ട്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള നാല് കെ-4 എസ്എല്‍ബിഎമ്മുകളും അരിഘാതിലുണ്ട്.

നൂതന സാങ്കേതിക വിദ്യയും എന്‍ജിനിയറിങ് രീതികളും ഉപയോഗിച്ചാണ് അരിഘാത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉപരിതലത്തിൽ പരമാവധി 12-15 നോട്ട് (മണിക്കൂറില്‍ 22-28 കിലോമീറ്റര്‍) വേഗത കൈവരിക്കാനും വെള്ളത്തിനടിയിൽ 24 നോട്ട് (മണിക്കൂറില്‍ 44 കിലോമീറ്റര്‍) വരെയും കൈവരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

‘ശത്രുക്കളെ സംഹരിക്കുന്നവൻ’ എന്നർഥമുള്ള സംസ്‌കൃത പദത്തിൽ നിന്നാണ് അരിഘാത് എന്ന് അന്തര്‍ വാഹിനിക്ക് പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണതോതില്‍ പരീക്ഷണം നടത്തും മുമ്പ് ഡിആര്‍ഡിഒ നിരവധി പരീക്ഷണ വിക്ഷേപണങ്ങള്‍ കടലിനടിയില്‍ വച്ച് നടത്തിയിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. മിസൈല്‍ സംവിധാനങ്ങളുടെ കൂടുതല്‍ പരീക്ഷണങ്ങള്‍ നാവികസേന ആലോചിക്കുന്നുണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ രണ്ട് മുങ്ങിക്കപ്പലുകള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുണ്ട്. ഐഎന്‍എസ് അരിഹന്തിനും അരിഘാതിനുമാണ് മിസൈല്‍ വിക്ഷേപണ ശേഷിയുള്ളത്. അടുത്ത വര്‍ഷത്തോടെ ഇത്തരം ശേഷിയുള്ള ഒരു മുങ്ങിക്കപ്പല്‍ കൂടി സേനയില്‍ ഉള്‍പ്പെടുത്താനും നീക്കം നടന്ന് വരികയാണ്.

 

Tags: Indian NavyINS ArighatK4 missile testBallistic missile testing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

India

ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാൻ സുവർണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

India

കോണ്‍ഗ്രസ് ഇന്ത്യയെ വാങ്ങുന്നവരുടെ നാവികസേനയാക്കി, മോദി സര്‍ക്കാര്‍ അതിനെ “ഇന്ത്യയിൽ നിർമ്മിക്കുന്ന ബിൽഡർമാരുടെ നാവികസേന”യാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.