Kerala

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്

Published by

പാലക്കാട്:സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. നാലു വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

മണ്ണാര്‍ക്കാടാണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഡ്രൈവറെയും രണ്ട് വിദ്യാര്‍ഥികളെയും വട്ടമ്പലത്തും മറ്റു രണ്ടു പേരെ മണ്ണാര്‍ക്കാട്ടെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by