World

മതസ്വാതന്ത്ര്യം വേണം ; ചിന്മയ് കൃഷ്ണദാസ് ഹിന്ദുക്കളുടെ ആത്മീയനേതാവ് : ഉടൻ മോചിപ്പിക്കണമെന്ന് ഷെയ്ഖ് ഹസീന

Published by

ന്യൂഡൽഹി ; ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ച് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അറസ്റ്റ് അന്യായമായ നടപടിയാണെന്നും ഇസ്‌കോൺ പുരോഹിതൻ ചിൻമയ് ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എല്ലാ സമുദായങ്ങളിലെയും ആളുകളുടെ മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്നും ഹസീന പറഞ്ഞു. സ്വന്തം ജോലി നിർവ്വഹിക്കാൻ പോയ അഭിഭാഷകനെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവർ തീവ്രവാദികളാണ്. അവർ ആരായാലും ശിക്ഷിക്കപ്പെടണം.

ഇത്തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ജനങ്ങള്‍ ഒന്നിക്കണം. പലരേയും ആസൂത്രിതമായി അറസ്റ്റു ചെയ്യുകയാണ്. ക്ഷേത്രവും പള്ളിയും മറ്റ് ആരാധനാലയങ്ങളുമെല്ലാം ആക്രമിക്കപ്പെടുകയും തകര്‍ത്ത് കൊള്ളയടിക്കുകയുമാണ്. ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാർ പരാജയമാണെന്ന് വിശേഷിപ്പിച്ച ഷെയ്ഖ് ഹസീന, അവിടെ എല്ലാ മേഖലകളിലും അരാജകത്വം പടരുകയാണെന്നും പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by