ഇത്തവണ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുന്ന വനിതാ എസ്പിജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) കമാൻഡോയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . എംപി കങ്കണ രണാവത്ത്, കർണാടക ബിജെപി നേതാവ് കെ. സുധാകർ സോഷ്യൽ ഉള്ള നിരവധി നേതാക്കൾ ഈ ഫോട്ടോ മീഡിയയിൽ ഷെയർ ചെയ്തു. യഥാർത്ഥ സ്ത്രീ ശാക്തീകരണമെന്നാണ് ചിത്രത്തെ പറ്റി സോഷ്യൽ മീഡിയ പറയുന്നത് .
നിലവിൽ പാർലമെൻ്റിനുള്ളിൽ നിന്നുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്. എസ്പിജി വനിതാ കമാൻഡോകളെ ഇപ്പോൾ പാർലമെൻ്റിൽ വിന്യസിച്ചിട്ടുണ്ട്.എന്നാൽ ഈ വനിതാ ഉദ്യോഗസ്ഥ എസ്പിജിയുടെ ഭാഗമല്ലെന്നും, രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേർസണൽ സെക്യൂരിറ്റി ഓഫീസറാണെന്നും റിപ്പോർട്ട് ഉണ്ട്.
2015ലാണ് ആദ്യമായി എസ്പിജിയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. പ്രാരംഭ കാലഘട്ടത്തിൽ, അഡ്വാൻസ്ഡ് പ്ലേസ്മെൻ്റിനായി സ്ത്രീകളെ എസ്പിജിയിൽ നിയോഗിച്ചിരുന്നു. അഗ്‌നിവീർ മുതൽ യുദ്ധവിമാന പൈലറ്റുമാർ വരെ, പ്രധാനമന്ത്രിയുടെ എസ്പിജിയിലെ കമാൻഡോകൾ വരെ, സായുധ സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വർധിച്ചു. സ്ത്രീകൾ കൂടുതൽ ശക്തി നേടിയിട്ടുണ്ട്. ഇതിന് പ്രധാനമന്ത്രി മോദിജിക്ക് നന്ദി,” എന്നാണ് ബിജെപി എംപി ഡോ. കെ. സുധാകർ എക്‌സിൽ കുറിച്ചത്.നിലവിൽ 100 ഓളം വനിതാ കമാൻഡോകൾ എസ്പിജിയിലുണ്ട്.
https://publish.twitter.com/?url=https://twitter.com/DrSudhakar_/status/1862087837774209424#
പ്രതികരിക്കാൻ ഇവിടെ എഴുതുക: