Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ കേ്ഷമപെന്‍ഷന്‍ വെട്ടിപ്പ് : ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോര്‍ന്നത് മൂന്നു കോടി രൂപ വീതം

Published by

കോട്ടയം: അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷനില്‍ നിന്ന് ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനര്‍ഹമായി തുക തട്ടിയെടുത്തത് വഴി പ്രതിവര്‍ഷം മൂന്നു കോടി രൂപയാണ് ഖജനാവിന് നഷ്ടമുണ്ടായത്. ഇക്കൂട്ടര്‍ എത്ര കാലം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമല്ല. ഏതായാലും ഇതിനെതിരെ നടപടിയെടുക്കാനും വാങ്ങിയ പണം പലിശയടക്കം തിരിച്ചു പിടിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.
ഇത്തരം തട്ടിപ്പുകാരില്‍ കോടതി ജീവനക്കാരും ഉണ്ടെന്നുള്ളതാണ് ഏറ്റവും ഞെട്ടിക്കുന്നത്. 1458 ജീവനക്കാരാണ് അനര്‍ഹമായി 1600 രൂപയുടെ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റി കൊണ്ടിരുന്നത്. ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സേവന സോഫ്റ്റ്വെയറും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിലുള്ള സ്പാര്‍ക്ക് സോഫ്റ്റ്വെയറും ഇന്റര്‍ ലിങ്ക് ചെയ്ത് പരിശോധിച്ചപ്പോഴാണ് ഒരേ ആധാര്‍ നമ്പര്‍ ഉള്ള ഒട്ടേറെ പേര്‍ രണ്ട് ലിസ്റ്റിലും ഉണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നു തെളിഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by