ശബരിമല: ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാന്‍ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്വാമീസ് ചാറ്റ് ബോട്ട് തയാറാക്കിയത്. 6238008000 എന്ന നമ്പറില്‍ സന്ദേശം അയച്ച് വിവരങ്ങള്‍ അറിയാം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും ചാറ്റ് ബോട്ടിന്റെ സേവനം നേടാം. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം നല്കുന്നു.
നടതുറപ്പ്, പൂജാസമയം തുടങ്ങി ക്ഷേത്ര കാര്യങ്ങളും വിമാനത്താവള, റെയില്‍വേ സ്റ്റേഷന്‍ വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. പോലീസ്, വനം വകുപ്പ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭിക്കും. സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ്, വരുത്താം. താമസം, വെര്‍ച്ച്വല്‍ ക്യു, ഇടത്താവളങ്ങള്‍, അടുത്തുള്ള ക്ഷേത്രങ്ങള്‍, അടിയന്തിര സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഭക്ഷണ നിരക്ക്, കെഎസ്ആര്‍ടിസി ബസ് സമയം, അടുത്തുള്ള സ്റ്റേഷനുകള്‍, മെഡിക്കല്‍, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, ഭക്ഷ്യ സുരക്ഷ, അഗ്നി സുരക്ഷാ ഹെല്‍പ് ലൈന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ചാറ്റ് ബോട്ടില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക