കൊച്ചി: ഐഎസ്എലില്‍ ഇന്ന് രാത്രി ഏഴരയ്‌ക്ക് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവ എഫ്‌സിയെ നേരിടും.
സീസണിലെ പത്താം മത്സരത്തിനായാണ് മഞ്ഞപ്പട കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത്. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുംരണ്ട് സമനിലയും സഹിതം 11 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് കരസ്ഥമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.
















