Literature

സാഹിത്യകാരന്മാരുടെ ശബ്ദ ശേഖരം കോട്ടയത്തെ അക്ഷരം സാംസ്‌കാരിക മ്യൂസിയത്തിന്റെ ഭാഗമാക്കണം: എം. മുകുന്ദന്‍

Published by

കോട്ടയം: പ്രശസ്തരായ സാഹിത്യകാരന്മാരുടെ ശബ്ദ ശേഖരം കൂടി കോട്ടയത്തു തുറന്ന അക്ഷരം ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്റെ ഭാഗമാക്കണമെന്ന് കഥാകൃത്ത് എം. മുകുന്ദന്‍ പറഞ്ഞു. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ ആദ്യം പ്രസിദ്ധീകരിച്ചത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ്. വായനക്കാരിലേക്ക് താനെഴുതിയ അക്ഷരങ്ങള്‍ എത്തിച്ചത് എസ്.പി.സി.എസ്. ആണ്. 5000 പതിപ്പുകള്‍ പുറത്തിറക്കാമെന്ന് അന്നത്തെ എസ്.പി.സി.എസ്. പ്രസിഡന്റായ സി.പി. ശ്രീധരന്‍ ഉറപ്പുതന്നു. അന്ന് നാട്ടകത്തെ ഇന്ത്യ പ്രസ് സന്ദര്‍ശിച്ചിരുന്നു. അക്ഷരങ്ങള്‍ നമ്മുടെ വരമാണെന്നും മലയാളി സമൂഹത്തിന്റെ അസ്ഥിവാരം അക്ഷരങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക