Education

കോളേജുകളിലെ ലൈബ്രേറിയന്മാര്‍ക്ക് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരാകാന്‍ അനുമതി

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാര്‍ക്ക് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കാനാണ് ഇവര്‍ക്ക് അനുമതി നല്‍കി ഉത്തരവായത്.
സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി നിലവില്‍ എല്ലാ വിദ്യാര്‍ത്ഥികളും മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍ പഠിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, തയ്യാറാക്കിയ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എം ഡി സി കോഴ്‌സായി ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
കോളേജ് ലൈബ്രറിയുടെ പ്രവര്‍ത്തനത്തെയോ മറ്റ് അധ്യാപകരുടെ ജോലിഭാരത്തെയോ ബാധിക്കാതെയും ലൈബ്രേറിയന്മാര്‍ക്ക് അധിക ജോലിഭാരമായി കണക്കാക്കാതെയും സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തിലും മൈനര്‍ കോഴ്‌സുകള്‍, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, സ്‌കില്‍ കോഴ്‌സുകള്‍ എന്നിവയുടെ ഇന്‍സ്ട്രക്ടര്‍മാരായാണ് ഇവര്‍ പ്രവര്‍ത്തിക്കുക.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക