India

മഹാരാഷ്‌ട്രയില്‍ ബിജെപി മുഖ്യമന്ത്രി; പിന്തുണച്ച് ഏക്നാഥ് ഷിന്‍ഡെ; ‘ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കി ബാല്‍താക്കറെയുടെ സ്വപ്നം മോദി സാക്ഷാല്‍ക്കരിച്ചു’

Published by

മുംബൈ: മഹാരാഷ്‌ട്രയില്‍ ബിജെപി മുഖ്യമന്ത്രിയെ പിന്തുണച്ച് ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെ. ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കുക എന്ന ബാല്‍താക്കറെയുടെ സ്വപ്നം മോദി സാക്ഷാല്‍ക്കരിച്ചുവെന്നും അതില്‍ താന്‍ തൃപ്തനാണെന്നും ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു. ഇതോടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദം ബിജെപിക്കാണെന്ന കാര്യം ഉറപ്പായി. ആരാണ് മുഖ്യമന്ത്രി എന്ന കാര്യം ഇനിയും പ്രഖ്യാപിക്കേണ്ടതായുണ്ട്.

തന്നെ മുഖ്യമന്ത്രിയാക്കിയതില്‍ മോദിയോട് നന്ദിയുണ്ടെന്നും ഏക് നാഥ് ഷിന്‍ഡെ പറ‍ഞ്ഞു. അങ്ങിനെ മഹാരാഷ്‌ട്രയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. 2014ലാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

അതേ സമയം, ഏക്നാഥ് ഷിന്‍ഡെ പക്ഷത്തെ എംപിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയാണ്. ഏക് നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ എംപിമാരുടെ ഇടയില്‍ നിന്നും പ്രതിഷേധനീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേ സമയം ഉദ്ധവ് താക്കറെയും ശരത് പവാറും ഏക് നാഥ് ഷിന്‍ഡെ ക്യാമ്പിനെ പരമാവധി പ്രകോപിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അത് ഫലവത്തായേക്കില്ല. കാരണം അജിത് പവാറിന്റെ പിന്തുണ ലഭിച്ചാല്‍ തന്നെ മഹാരാഷ്‌ട്ര ഭരിയ്‌ക്കാനുള്ള ഭൂരിപക്ഷം ബിജെപിയ്‌ക്ക് ഉണ്ട്. അജിത് പവാറാകട്ടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി കഴിഞ്ഞ ദിവസം ആവശ്യമുയര്‍ത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക