India

സംഭാൽ കലാപം ; പോലീസുകാർക്കെതിരെ കല്ലും , കുപ്പിയും എറിഞ്ഞ മുസ്ലീം സ്ത്രീകൾ അറസ്റ്റിൽ

Published by

ലക്നൗ : സംഭാലിൽ കലാപം നടത്താൻ തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് കൂട്ടു നിന്ന മുസ്ലീം സ്ത്രീകള അറസ്റ്റിൽ. അക്രമികൾക്കെതിരെ നിലപാട് കർശനമാക്കുമെന്ന് യോഗി സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ അറസ്റ്റ്. അക്രമത്തിൽ പങ്കാളികളായ റുഖയ്യ, ഫർമാന, നസ്രാന എന്നിവരാണ് പിടിയിലായത്.

അക്രമത്തിന് ശേഷം ഇതുവരെ 27 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 3 സ്ത്രീകൾക്കൊപ്പം മൂന്ന് പ്രായപൂർത്തിയാകാത്തരെയും അറസ്റ്റ് ചെയ്തിട്ടുണ്ട് . കല്ലേറ് നടത്തിയ 74 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലയിൽ എവിടെയും പെട്രോൾ പരസ്യമായി വിൽക്കുന്നതിന് നിരോധനമുണ്ട്.സംഭാൽ അക്രമസമയത്ത് മുസ്ലീം സ്ത്രീകളെ കലാപകാരിക്കൊപ്പം സജ്ജരാക്കിയിരുന്നതായി പിടിയിലായവർ വെളിപ്പെടുത്തി. ഗൂഢാലോചനയുടെ ഭാഗമായി ഗ്ലാസ് ബോട്ടിലുകളും കല്ലുകളും നേരത്തെ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമികൾ പോലീസിനെ ആക്രമിച്ചത്. കലാപകാരികളെ പോലീസ് ഓടിച്ചാൽ മുന്നിൽ നിൽക്കാനും സ്ത്രീകളെ സജ്ജരാക്കി.

പോലീസിന്റെ മുന്നിൽ നിൽക്കുകയും കലാപകാരികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുക എന്നതായിരുന്നു ആദ്യത്തെ ഉത്തരവാദിത്തം. സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലെറിയുന്നതിനും കുപ്പികൾ എറിയുന്നതിനും സ്ത്രീകളെ തന്നെ ചുമതലപ്പെടുത്തി.

അതേസമയം ഭാവിയിൽ ഒരു പള്ളിയുടെയും സർവേ നടത്തരുതെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by