തിരുവനന്തപുരം: സാഹിത്യ അക്കാദമി അടക്കമുള്ള ചുമതലകളിൽ നിന്നും ഒഴിയുന്നതായി സച്ചിദാനന്ദൻ. ആനാരോഗ്യം കാരണമാണ് പിന്മാറുന്നതെന്ന് സച്ചിദാനന്ദൻ വെളിപ്പെടുത്തി. തനിക്ക് ഭൂമിയിൽ ഇനി കുറച്ച് ദിവസം കൂടിയെ ഉള്ളൂവെന്നും മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
താൻ സംഘടകനായി സഹകരിച്ച അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗ ഡേറ്റിംഗ്, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി എന്നീ ചുമതലകളിൽ നിന്നും ഒഴിയുകയാണെന്നും കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി താൻ ഏറ്റെടുത്ത എല്ലാ എഡിറ്റിങ്ങ് വർക്കുകളും ഉപേക്ഷിക്കുന്നതായി സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
പതുക്കെപ്പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.ഏഴ് വർഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്ന് മുതൽ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബർ ഒന്നിന് പുതിയ രൂപത്തിൽ അത് തിരികെയെത്തി എന്നാണ് അദ്ദേഹം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: