ന്യൂദൽഹി : ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി ഇറ്റലിയിലെ ഫിയുഗിയിൽ ഉഭയകക്ഷി ചർച്ച നടത്തി. ലോകത്തിന്റെ അവസ്ഥയെക്കുറിച്ചും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
“ഇത്തവണ ഇറ്റലിയിലെ Fiuggi യിൽ വച്ച് @SecBlinken-നെ കണ്ടതിൽ സന്തോഷമുണ്ട്. ലോകത്തിന്റെ അവസ്ഥയെക്കുറിച്ചും മുന്നോട്ട് പോകുന്ന ഇന്ത്യ-യുഎസ് പങ്കാളിത്തത്തെക്കുറിച്ചും ചർച്ച ചെയ്തു.” – ജയശങ്കർ എക്സിൽ കുറിച്ചു.
ഡൊണാൾഡ് ട്രംപ് ഭരണകൂടം 2025 ജനുവരി 20 ന് അധികാരമേറ്റ് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്ന സാഹചര്യത്തിൽ ജയശങ്കറും ബ്ലിങ്കനും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരിക്കാം ഇതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക