World

ബഹിരാകാശ നിലയത്തില്‍ അസാധാരണ ഗന്ധം; പരിഹരിച്ചു

Published by

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ അസാധാരണ ഗന്ധം. റഷ്യന്‍ പ്രോഗ്രസ് എംഎസ് 29 കാര്‍ഗോ പേടകം തുറക്കുന്നതിനിടയിലാണ് ദുര്‍ഗന്ധം അനുഭവപ്പട്ടത്.

സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് ആറ് മാസത്തേയ്‌ക്കുള്ള ഭക്ഷണവും മറ്റ് അടിസ്ഥാന സാമഗ്രികളും എത്തിക്കുന്നതാണ് ഈ പേടകം. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഞായറാഴ്ചയോടെ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ക്രൂവിന് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍ സ്ഥിരീകരിച്ചു.

അതേസമയം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും ഭൂമിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു. 2025 തുടക്കത്തില്‍ ഐഎസ്എസില്‍ ഡോക്ക് ചെയ്യാന്‍ ക്രൂ ഡ്രാഗണ്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തിരിച്ചെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. 2024 ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ എത്തിയത്. സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ത്രസ്റ്റര്‍ തകരാറിലാവുകയും ഹീലിയം ചോര്‍ന്നതിനെ തുടര്‍ന്നുമാണ് ഇരുവരും കുടുങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക