ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചില്‍ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം വര്‍മ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണു പരാതി നല്‍കിയത്. കേസെടുത്ത പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാംഗോപാല്‍ വര്‍മയ്‌ക്ക് സമന്‍സ് അയച്ചിരുന്നു.
അറസ്റ്റുണ്ടാകുമെന്ന സംശയത്തില്‍വര്‍മ ഒളിവില്‍ പോകുകയായിരുന്നു. രാംഗോപാല്‍ വര്‍മയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍നിന്നു സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഹര്‍ജി തള്ളിയ ഹൈക്കോടതി, പോലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക