കോട്ടയം: കേരളത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് റീജിയണ്‍ രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് മാതൃകയായത് ഗുജറാത്തും യുപിയും രാജസ്ഥാനും അടക്കമുള്ള ബിജെപി സംസ്ഥാനങ്ങള്‍.
ഗുജറാത്തില്‍ ധോലേര സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയണില്‍ 1,000 കോടി രൂപ മുതല്‍മുടക്കിലാണ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സര്‍വീസസ് സ്ഥാപിക്കുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് രംഗത്തെ പ്രമുഖരായ ജബിലുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. 2027-ഓടെ ധോലേര സൗകര്യം പ്രവര്‍ത്തനക്ഷമമാകുമെന്നും ഏകദേശം 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
2027-ഓടെ ഉത്തര്‍പ്രദേശിനെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രത്യേക നിക്ഷേപ മേഖലകള്‍ സൃഷ്ടിക്കുന്ന പദ്ധതിക്കു തുടക്കമിട്ടിരുന്നു. കര്‍ണാടകയും രാജസ്ഥാനും ഈ വഴിയ്‌ക്കുള്ള നിക്‌ഷേപ മേഖലകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക