ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സുവിധ മൊബൈല്‍ ആപ്ലിക്കേഷന്‍ പുതുക്കി. വിമാന വിവരങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍, സൗദിയിലെ ട്രാഫിക് സംവിധാനങ്ങള്‍ എന്നിവ ഗ്രൂപ്പ് ചാറ്റ് സപ്പോര്‍ട്ട് അടക്കമുള്ള സംവിധാനങ്ങളോടെയാണ് ആപ്പ് പുതുക്കിയത്. സമീപമുള്ള റസ്റ്റോറന്റ്, ഷോപ്പിംഗ് മാള്‍, ആശുപത്രി എന്നിവയെല്ലാം ജിപിഎസ് ലൊക്കേഷന്‍ സെര്‍ച്ചുചെയ്ത് ഇതുവഴി കണ്ടുപിടിക്കാം. ഡിജിറ്റല്‍ ഖുര്‍ആന്‍, നിസ്‌കാര സമയം എന്നിവ ആപ്പില്‍ നിലവിലുണ്ട.് ലഗേജ് മാറിപ്പോയാല്‍ പോലും ക്യു ആര്‍ കോഡ് വഴി കണ്ടെത്താനും ആപ്പിലൂടെ കഴിയും . പുതുക്കിയ പതിപ്പിന്‌റെ പ്രകാശനം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജു നിര്‍വഹിച്ചു. സഹമന്ത്രി ജോര്‍ജുകുര്യന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക