Kerala

വയനാട്ടിലെ ക്രിസ്ത്യന്‍ മേഖലകളില്‍ നേട്ടമുണ്ടാക്കി എന്‍ഡിഎ

Published by

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ വോട്ടുരേഖപ്പെടുത്തിലിലുണ്ടായ മാറ്റം കേരള രാഷ്‌ട്രീയത്തിലെ മാറ്റത്തിന്റെ സൂചനകളായി. ഇടത്, വലത് മുന്നണികളുടെ വോട്ട് ഘടനയില്‍ കാര്യമായ മാറ്റം എന്‍ഡിഎയ്‌ക്ക് വയനാട്ടിലെ ക്രിസ്ത്യന്‍ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഉണ്ടാക്കാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേടിയ ആകെ വോട്ടില്‍നിന്ന് 1382 വോട്ടിന്റെ കുറവേ തികച്ചും പുതിയ സ്ഥാനാര്‍ത്ഥിയായ നവ്യാ ഹരിദാസിനുണ്ടായുള്ളു. പോളിങ് ശതമാനം കുറഞ്ഞിട്ടും ഇത് സംഭവിച്ചത് ഏറെ ശ്രദ്ധേയമാണ്.

പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി തുടങ്ങിയ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ കൂടുതലുള്ള മേഖലകളില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ്. മുള്ളന്‍ക്കൊല്ലിയിലെ 23 ബൂത്തുകളില്‍ പത്തിടത്ത് എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയത് എതിര്‍കക്ഷികളെ അതിശയിപ്പിക്കുന്നു. ബത്തേരി നിയമസഭാ മണ്ഡലത്തിലും മികച്ച മുന്നേറ്റമുണ്ടാക്കാനായി. ഈ മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്താണെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ 2546 വോട്ടിന്റെ കുറവേ ഉള്ളു. ഈ മണ്ഡലത്തിലെ ബൂത്തുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 96 ബൂത്തുകളില്‍ എന്‍ഡിഎ രണ്ടാമതെത്തി. കഴിഞ്ഞ തവണ ത്തേക്കാള്‍ 13 ബൂത്തുകളില്‍ അധിക നേട്ടമുണ്ടായി. കോടഞ്ചേരി പഞ്ചായത്തില്‍ ഇതാദ്യമായി ബിജെപി 48, 45 എന്നീ ബൂത്തുകളില്‍ ഇടതുപക്ഷത്തെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി.

തിരുവമ്പാടി പഞ്ചായത്തിലെ 74, 75, 76 ബൂത്തുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോടില്‍ എല്‍ഡിഎഫിനെ പിന്നിലാക്കി രണ്ടാമതെത്തി. കൂടരഞ്ഞി പഞ്ചായത്ത് (ബൂത്ത് 93), മുക്കം നഗരസഭയിലെ 106, 109, 110 ബൂത്തുകള്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാമതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക