Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ചൈനീസ് ഡ്രാഗണ്‍; ലോകചെസ് കിരീടപ്പോരാട്ടത്തില്‍ ആദ്യ കളിയില്‍ ഗുകേഷിനെ തോല്‍പിച്ച് ഡിങ്ങ് ലിറന്‍

ലോക ചെസ് കിരീടത്തിനായുള്ള പോരില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം ഗുകേഷിന് തോല്‍വി. നിലവിലെ ലോകചാമ്പ്യനായ ചൈനീസ് താരം ഡിങ്ങ് ലിറന്‍ വിജയിച്ചു. ഇതോടെ കളി 1-0 എന്ന നിലയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2024, 08:20 pm IST
in Sports
ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഇന്ത്യയുടെ ഡി. ഗുകേഷ് (വലത്ത്)

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഇന്ത്യയുടെ ഡി. ഗുകേഷ് (വലത്ത്)

സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടത്തിനായുള്ള പോരില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം ഗുകേഷിന് തോല്‍വി. നിലവിലെ ലോകചാമ്പ്യനായ ചൈനീസ് താരം ഡിങ്ങ് ലിറന്‍ വിജയിച്ചു. ഇതോടെ കളി 1-0 എന്ന നിലയിലായി.

വെള്ളക്കരുക്കള്‍ കൊണ്ട് കളിക്കുന്നയാള്‍ക്കുള്ള മേല്‍ക്കൈ നേടാന്‍ ഗുകേഷിന് ആയില്ല. വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷ് രാജാവിന് മുന്‍പിലെ കാലാളിനെ ഇ4 എന്ന കളത്തിലേക്ക് നീക്കിയാണ് ആദ്യനീക്കം നടത്തിയത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലായിരുന്നു ഡിങ്ങ് ലിറന്റെ മറുപടി. തുടക്കത്തില്‍ സമയത്തിന്റെ മുന്‍തൂക്കം നേടിയിട്ടും പിന്നീടുള്ള നീക്കങ്ങളില്‍ ഇത് ഗുകേഷ് തുലച്ചുകളയുകയായിരുന്നു.

കഴിഞ്ഞ 304 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിങ്ങ് ലിറന്‍ ഒരു കളി ജയിക്കുന്നത് എന്നതാണ് രസകരം. 2024ല്‍ ഇതുവരെ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങാത്ത, ഏറെ വിജയങ്ങള്‍ നേടിയ കളിക്കാരനായിട്ടും ആദ്യമത്സരത്തിലെ പരാജയം ഞെട്ടലോടെയാണ് ഇന്ത്യന്‍ ചെസ് ആരാധകര്‍ സ്വീകരിച്ചത്.

സിംഗപ്പൂരിലെ ലോകപ്രശസ്തമായ റിസോര്‍ട്സ് വേള്‍ഡ് സെന്‍റോസയിലാണ് മത്സരം നടക്കുന്നത്.

പാഡി അപ്ടണ്‍ ഒരുക്കിയിട്ടും…

പൊതുവെ മനസ്സിന്റെ കളി കൂടിയാണ് ചെസ്. ലോക ചെസ് കിരീടത്തിലെ പോരില്‍ അപാര മനസ്ഥൈര്യമുള്ള താരത്തിനാണ് വിജയത്തിന്റെ പൂട്ട് തുറക്കാന്‍ കഴിയുക എന്ന് വിശ്വനാഥന്‍ ആനന്ദ് പ്രസ്താവിച്ചിരുന്നു. അതിനാല്‍ പാഡി അപ്ടണ്‍ എന്ന ലോകപ്രശസ്തനായ മെന്‍റല്‍ കോച്ച് ആണ് ഗുകേഷിനെ മാനസികമായി ഒരുക്കുന്നത്. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ശാന്തമായ മനസ്സോടെ തീരുമാനമെടുക്കലാണ് പ്രധാനം. പക്ഷെ ഗുകേഷ് സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മാനസിക നിയന്ത്രണം ഉള്ള യുവാവാണെന്ന് പാഡി അപ്ടണ്‍ പറയുന്നു. പക്ഷെ ആദ്യ പരാജയം എങ്ങിനെയാണ് ഗുകേഷിനെ ബാധിക്കുക എന്ന ആശങ്ക പൊതുവേയുണ്ട്.

ആദ്യം ഏഴരപോയിന്‍റ് നേടുന്നയാല്‍ ലോകചാമ്പ്യനാകും

14 ഗെയിമുകളില്‍ ആരാണോ 7.5 പോയിന്‍റ് നേടുന്നത് അയാള്‍ വിജയിയാകും. 14 ഗെയിം കഴിഞ്ഞും ഇരുകൂട്ടരും തുല്യപോയിന്‍റോടെ നിന്നാല്‍ അതിവേഗ സമയക്രമം ഏര്‍പ്പെടുത്തി നടത്തുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ആള്‍ ജേതാവാകും.

വിശ്വനാഥന്‍ ആനന്ദ് 2012ല്‍ ലോകചാമ്പ്യനായശേഷം ഇന്ത്യയ്‌ക്ക് കഴിഞ്ഞ 12 വര്‍ഷമായി എത്തിപ്പിടിക്കാന്‍ കഴിയാത്ത ചെസ്സിലെ ലോകകിരീടം നേടാനാണ് ഗുകേഷിന്റെ ശ്രമം. മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഇയാന്‍ നെപോമ്നിഷിയും ഉള്‍പ്പെടെ ലോക ചെസ് താരങ്ങളെല്ലാം ഗുകേഷിന്റെ വിജയമാണ് പ്രവചിച്ചിരുന്നത്.കാരണം 2024ല്‍ പൊതുവേ ഗുകേഷ് മികച്ച ഫോമിലായിരുന്നു. അതേ സമയം ചൈനീസ് താരം ചില രഹസ്യ ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫോം നഷ്ടപ്പെട്ടവനെപ്പോലെ നിന്നത് ഡിങ്ങ് ലിറന്റെ അഭിനയമോ?
പരാജിതനെപ്പോലെയും കളിയാത്തവനെപ്പോലെയുമാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഡിങ്ങ് ലിറന്‍ നിന്നിരുന്നത്. ഇത് അഭിനയമാണെന്ന് പലരും താക്കീത് നല്‍കിയിരുന്നു. രഹസ്യമായി അദ്ദേഹം ഗുകേഷിനെതിരെ ഒരുങ്ങുകയായിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനായി ചൈന വന്‍ ടീമിനെ ഒരുക്കിയിരുന്നതായും പറയുന്നു.

Tags: Chess@DGukeshGukeshDDingLirenWorldchesschampionship2024Dinggukesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.