Kerala

വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു: തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

Published by

വയനാട്: വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗം കുത്തിയിരിപ്പ് സമരം നടത്തുന്നു.ആവശ്യമായ ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിനെ തുടര്‍ന്നാണം സമരം. തോല്‍പ്പട്ടി ബേഗൂരിലാണ് മൂന്ന് കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ചത്.

ഈ സാഹചര്യത്തില്‍ കുടുംബങ്ങള്‍ ഇന്നലെ ഉറങ്ങിയത് കുടില്‍ പൊളിച്ച സ്ഥലത്താണ്.അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബു കുട്ടനെയാണ് കുടുംബം ഉപരോധിക്കുന്നത്. സമരത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്തുണയുമായെത്തി.

താമസിക്കാനുള്ള സൗകര്യം നല്‍കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ക്രൂരമായ നടപടിയാണ് ഉണ്ടായിട്ടുളളത്. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഈ ക്രൂരത കാട്ടിയത്.

അതേസമയം, വയനാട് തോല്‍പ്പെട്ടിയില്‍ കുടിലുകള്‍ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയില്‍ തോല്‍പ്പെട്ടി റേഞ്ച് ഓഫീസിനു മുന്നില്‍ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by