India

റോഹിങ്ക്യകൾക്ക് വീട് വാടകയ്‌ക്ക് നൽകിയ അഞ്ച് പേർ പിടിയിൽ : ഉത്തരവ് ലംഘിച്ച 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

Published by

ജമ്മു : കൃത്യമായ പരിശോധനയില്ലാതെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വീടുകൾ വാടകയ്‌ക്ക് നൽകിയ അഞ്ച് പേർക്കെതിരെ കേസെടുത്തതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

ജമ്മു ജില്ലയിലെ എല്ലാ പ്രോപ്പർട്ടി ഉടമകൾക്കും വാടകക്കാരുടെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി ജമ്മു ജില്ലാ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി വാടകയ്‌ക്കെടുത്ത വീടുകൾ സാമൂഹിക വിരുദ്ധരും അനധികൃത വ്യക്തികളും ഉപയോഗിച്ചേക്കാമെന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എടുത്തത്.

ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആരംഭിച്ച പോലീസ് റോഹിങ്ക്യകൾക്ക് വീട് വാടകയ്‌ക്ക് നൽകിയതിന് ജമ്മു സ്വദേശികളായ ഫർമാൻ അലിക്കും അസം മാലിക്കിനുമെതിരെ നൗബാദ് പോലീസ് സ്‌റ്റേഷനിൽ ബിഎൻഎസ് സെക്ഷൻ 223 പ്രകാരം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. സമാനമായ കുറ്റങ്ങൾക്ക് അസിമ ലത്തീഫ്, മുഹമ്മദ് ഷക്കീൽ, സക്കീർ ഹുസൈൻ എന്നിവർക്കെതിരെയും മൂന്ന് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉത്തരവ് ലംഘിച്ചതിന് ജമ്മുവിലെ സൗത്ത് സോണിലെ ഈസ്റ്റ് സബ് ഡിവിഷനിൽ 14 വീട് ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. വസ്തു ഉടമകൾ അവരുടെ വാടകക്കാരുടെ വിവരങ്ങൾ പോലീസുമായി പങ്കിടണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവ് ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by