Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരഞ്ഞെടുപ്പ് പറയുന്നതും പറയാതെ വെച്ചതും

അടിസ്ഥാന നിലപാടുകളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ ജനം കൂടെയുണ്ടാവില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഉദ്ധവ് താക്കറേയുടെ വീഴ്ചയില്‍ പ്രതിഫലിച്ചത്. അവസരത്തിനനുസരിച്ച് ചുവട് മാറ്റിക്കളിക്കുന്നതിന് കിട്ടിയ ശിക്ഷയാണ് ശരത് പവാര്‍ അനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2024, 10:15 am IST
in Editorial, Vicharam

മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും കേരളത്തിലടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളും പല ചോദ്യങ്ങള്‍ ഉയര്‍ത്തുകയും പല ഉത്തരങ്ങളും മുന്നറിയിപ്പുകളും നല്‍കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പോക്ക് നിലവില്‍ ഏതു ദിശയിലാണെന്നും ഏതു ദിശയിലാകരുതെന്നും കൃത്യമായ സൂചന അതിലുണ്ട്. ദേശീയ രംഗത്ത് ബിജെപിയും എന്‍ഡിഎയും ആര്‍ജിക്കുന്ന അംഗീകാരവും തകര്‍ന്നടിയുന്ന കോണ്‍ഗ്രസ്, സഖ്യകക്ഷികള്‍ക്ക് ബാധ്യതയായി മാറുന്നതും ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരത് പവാറിന്റെ എന്‍സിപിയും അപ്രസക്തമാകുന്നതും മറ്റുമാണ് പ്രത്യക്ഷത്തില്‍ കാണുന്ന പാഠങ്ങള്‍. അടിസ്ഥാന നിലപാടുകളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ ജനം കൂടെയുണ്ടാവില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഉദ്ധവ് താക്കറേയുടെ വീഴ്ചയില്‍ പ്രതിഫലിച്ചത്. അവസരത്തിനനുസരിച്ച് ചുവട് മാറ്റിക്കളിക്കുന്നതിന് കിട്ടിയ ശിക്ഷയാണ് ശരത് പവാര്‍ അനുഭവിക്കുന്നത്. ഈ രണ്ടു കക്ഷികളും പ്രധാനമായും പ്രാദേശിക തലത്തില്‍ ഒതുങ്ങുന്നവയാകയാല്‍ പ്രഹരവും അവിടെ ഒതുങ്ങും. ദേശീയ തലത്തില്‍ അടിയേറ്റതാണ് കോണ്‍ഗ്രസിന്റെ പതനത്തിനു വൈപുല്യം നല്‍കുന്നത്. മഹാരാഷ്‌ട്രയിലും മറ്റിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കടപുഴകി വീണു. ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മിന്റെ വാലായി മാറി.

ഈ സാഹചര്യത്തിലാണ് ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രകടനം ശ്രദ്ധേയമാകുന്നത്. മഹാരാഷ്‌ട്രയില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മേല്‍ക്കൈ പതിന്മടങ്ങു ശോഭയോടെ തിരിച്ചു പിടിച്ചതിന് പുറമെ, ഉപതെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും കേരളത്തിലും ഒഴികെ വന്‍ വിജയം കൈവരിക്കുകയും ചെയ്തല്ലോ. ഝാര്‍ഖണ്ഡില്‍ പരാജയപ്പെട്ടെങ്കിലും വോട്ടു വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാനും പല മേഖലകളിലേയ്‌ക്കും കടന്നുചെല്ലാനും ബിജെപിക്ക് കഴിഞ്ഞു. അടിത്തറ ഉറപ്പിക്കുമ്പോഴാണല്ലോ പ്രസ്ഥാനം വളരുന്നത്.

ഝാര്‍ഖണ്ഡിലും ബംഗാളിലുമൊക്കെ അവിടുത്തെ ഭരണ കക്ഷികള്‍ എങ്ങനെ വിജയം നേടി എന്നത് വിശകലനം ചെയ്യുമ്പോഴാണ്, പ്രതിപക്ഷം ഏറെ വിവാദമാക്കിയ പൗരത്വ ഭേദഗതി നിയമം എത്ര പ്രസക്തമാണെന്ന് ബോധ്യമാകുന്നത്. എന്തുകൊണ്ട് അവര്‍ അതിനെ എതിര്‍ക്കുന്നു എന്നതിനുള്ള ഉത്തരവും അതിലുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വന്‍ സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കി അവരുടെ വോട്ടിന്റെ ബലത്തിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ പിടിച്ചു നില്‍ക്കുന്നത്. തദ്ദേശീയരെ ഭരിക്കാന്‍ വിദേശ കുടിയേറ്റക്കാരെ ഏല്‍പിക്കുന്ന നടപടിയാണ് അവിടെ നടന്നുവരുന്നത്. ബിജെപി അവിടെയൊക്കെ നടത്തുന്നത് ഭരണം പിടിക്കാനുള്ള പോരാട്ടം എന്നതിനപ്പുറം ദേശീയത സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഭാരതീയരുടെ സ്വന്തം മണ്ണും വീടും സംസ്‌കാരവും ഭാഷയും ആചാരങ്ങളും സംരക്ഷിക്കാനുള്ള, ജീവന്മരണപ്പോരാട്ടമാണത്. അതിന്റെ തന്നെ വേറൊരു രൂപമാണ് കേരളത്തില്‍ നടക്കുന്നതും. കോണ്‍ഗ്രസ് ജയിച്ചാല്‍ ഭീകരവാദികള്‍ വിജയാഹ്ലാദം നടത്തുന്നതിന് ആഴത്തിലുള്ള അര്‍ഥമുണ്ട്. അവരുടെ മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു നിന്നത് വിജയത്തിന്റെ ആഹ്ലാദം എന്നതിനേക്കാള്‍, ബിജെപിയുടെ തോല്‍വിയിലുള്ള ആഹ്ലാദമായിരുന്നു. അതിനര്‍ത്ഥം ബിജെപിയാണ് അവരുടെ ശത്രു എന്നാണ്. ബിജെപി പ്രതിനിധീകരിക്കുന്ന ദേശീയ വീക്ഷണമാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്. ഇവിടെ നടക്കുന്ന ആചാര ലംഘനങ്ങളും ഹിന്ദു വിരുദ്ധ നടപടികളും ഇതിനോട് ചേര്‍ത്തു വായിക്കണം. അതിനൊപ്പം അണിചേരാന്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനോട് കൈകോര്‍ക്കാന്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും ഒരു മനസ്സാക്ഷിക്കുത്തുമില്ല. എന്ത് സംഭവിച്ചാലും ബിജെപി തോല്‍ക്കണം എന്ന ചിന്ത ഇതില്‍നിന്നുണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ, നിലവിലെ കേന്ദ്ര ഭരണ സംവിധാനം നീങ്ങുന്നത് ശരിയായ ദിശയിലാണ് എന്ന വ്യക്തമായ സൂചന ഈ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ഏതു വഴിക്കു പാടില്ല എന്ന മുന്നറിയിപ്പും അതില്‍ കാണാം.

Tags: bjpelectionJarkhandmaharashtrakeralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.