Kerala

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ചെന്ന് സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി

Published by

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചുവെന്ന സിപിഎമ്മിന്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന് സിപിഎം പറയുന്നു. ഗോവിന്ദൻ മാഷ് മൂന്നു മാസത്തിനിടയിൽ നടത്തിയ പരാമർശം പരിശോധിക്കാവുന്നതാണ്.

യുഡിഎഫിന്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവർത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു.സന്ദീപ് പാർട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിക്ക് ഒരു വിഷയമേ അല്ലെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു.

പാലക്കാട്‌ ഒരു സിഗ്നൽ ആയിരുന്നു. തൃശൂരിനു ശേഷം വിവാദം ഉണ്ടായിരുന്നു. സംഘപരിവാറിന് അക്കൗണ്ട് തുറക്കാൻ. മുനമ്പം വിഷയം മുൻ നിർത്തികൊണ്ട് ഹിന്ദുത്വ ഫാസിസത്തിനേറ്റ മുറിവാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലമെന്നും മുജീബ് പറയുന്നു.. ഇടതു പക്ഷ പാരമ്പര്യം മതേതരമാണ്. എന്നാൽ കുറച്ചു കാലമായി അതിനെതിരെ ഉള്ള പ്രവർത്തനമാണ് നടത്തുന്നത് അതിനാൽ തങ്ങൾ കോൺഗ്രസിന് പിന്തുണ നൽകുന്നു എന്നും മുജീബ് കൂട്ടിച്ചേർത്തു. ഇതോടെ പാലക്കാട്ടെ വിജയത്തിന് പിന്നിൽ വർഗീയ തീവ്രവാദി ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക