മുംബൈ: യോഗിയുടെ ‘ബട്ടേംഗെ തൊ കട്ടേംഗെ’ (ഹിന്ദുസമുദായം ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ചിതറിപ്പോകും) എന്ന മുദ്രാവാക്യം വോട്ടര്‍മാരെ വര്‍ഗ്ഗീയമായി വേര്‍തിരിച്ചെന്നും അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തെന്നും ശരത് പവാര്‍. ഇതോടെ യോഗിയുടെ മുദ്രാവാക്യം ഹിന്ദുക്കളെ ഒന്നിപ്പിച്ചു എന്ന് പരോക്ഷമായി ശരത് പവാര്‍ അംഗീകരിക്കുകയായിരുന്നു.
യോഗിയുടെ ഈ മുദ്രാവാക്യത്തിനെതിരെ വലിയ എതിര്‍പ്പ് ബിജെപിയ്‌ക്കകത്തും അജിത് പവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ അശോക് ചവാനും ഈ മുദ്രാവാക്യത്തെ എതിര്‍ത്തുദുരുപ. അജിത് പവാറും ഒരു ഘട്ടത്തില്‍ ഈ മുദ്രാവാക്യത്തെ എതിര്‍ത്തിരുന്നു. ഇതോടെ മോദി തന്നെ യോഗിയുടെ മുദ്രാവാക്യത്തെ മയപ്പെടുത്തി, ഏക് ഹെ തോ സേഫ് ഹെ (ഒറ്റക്കെട്ടായി നിന്നാല്‍ സുരക്ഷിതമായി നില്‍ക്കാം) എന്നാക്കി മാറ്റുകയായിരുന്നു. ജാതി സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കളെ തമ്മില്‍ തല്ലിച്ച് ദുര്‍ബലമാക്കി ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ അധികാരം പിടിക്കാം എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നായിരുന്നു മോദിയുടെ വിലയിരുത്തല്‍. അതിനാല്‍ ഒബിസി, എസ് സി, എസ് ടി എന്നിവര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് മോദി ഏക് ഹെ തോ സേഫ് ഹെ എന്ന മുദ്രാവാക്യം കൊണ്ട് അര്‍ത്ഥമാക്കിയത്. എന്തായാലും ഈ മുദ്രാവാക്യം കാരണം ഭൂരിപക്ഷ ഹിന്ദു സമുദായം ഒറ്റക്കെട്ടായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയ്‌ക്ക് വോട്ട് ചെയ്തു എന്നാണ് ശരത് പവാറിന്റെ വിലയിരുത്തല്‍.
എന്തായാലും ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെ വിജയത്തിന് പിന്നില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണെന്നൊന്നും പറയാന്‍ ശരത് പവാര്‍ തയ്യാറായില്ല. അതേ സമയം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല‍്കിയ ലഡ് കി ബഹിന്‍ എന്ന പദ്ധതിയും മഹായുതിയ്‌ക്ക് ഗുണം ചെയ്തതായി ശരത് പവാര്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കും എന്ന് പറഞ്ഞ ശരത് പവാര്‍ ആ പ്രസ്താവന വിഴുങ്ങി. താന്‍ രാഷ്‌ട്രീയത്തില്‍ സജീവമായിരിക്കും എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. കാരണം ഈ തെരഞ്ഞെടുപ്പില്‍ തന്റെ എന്‍സിപി വിഭാഗം കൂടുതല്‍ ദുര്‍ബലമായെന്ന് ശരത് പവാര്‍ വിലയിരുത്തുന്നു. അതേ സമയം അജിത് പവാര്‍ പക്ഷം കൂടുതല്‍ ശക്തമാവുകയും ചെയ്തു. തന്റെ മകള്‍ ദുര്‍ബലമായ ഒരു പക്ഷത്തിന്റെ നേതാവായി മാറുന്നു എന്ന തോന്നലാണ് തനിക്ക് വിരമിക്കാന്‍ സമയമായിട്ടില്ല എന്ന ബോധം ശരത് പവാറില്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്‍സിപിയുടെ സ്ഥാപകന്‍ ആരാണെന്ന കാര്യം മറക്കരുതെന്നും ശരത് പവാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും അതിനെ ദുര്‍ബലപ്പെടുത്തിയത് തന്റെ ചാണക്യബുദ്ധിയാണെന്ന കാര്യം മറക്കരുതെന്ന് സമൂഹമാധ്യമം ശരത് പവാറിനെ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക