World

‘ ഞങ്ങൾ ആര്യന്മാരാണ്, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ , ഈ നാട് വിട്ട് എങ്ങും പോകില്ല ‘ ; പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്കോൺ നേതാവ് ചിൻമോയ് കൃഷ്ണ പ്രഭു

Published by

ധാക്ക ; ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക മതമൗലികവാദ സർക്കാർ ന്യൂനപക്ഷങ്ങളെ, തുടർച്ചയായി പീഡിപ്പിക്കുകയാണ്. മതമൗലികവാദികളായ ജമാഅത്തെ ഇസ്‌ലാമി, ബിഎൻപിയുടെ നേതൃത്വത്തിലും പിന്തുണയിലും ഇസ്‌കോൺ വിശ്വാസികളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അതേസമയം ബംഗ്ലാദേശ് ഇസ്‌കോണിന്റെ ആത്മീയ നേതാവ് ചിൻമോയ് കൃഷ്ണ പ്രഭു, ഹിന്ദുക്കൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നു.

‘വോയ്‌സ് ഓഫ് ബംഗ്ലാദേശി ഹിന്ദു’ എന്ന പേരിലാണ് അദ്ദേഹം എക്‌സിൽ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത് . “ഞങ്ങൾ ആര്യന്മാരാണ്, ഞങ്ങൾ ഈ മണ്ണിന്റെ യഥാർത്ഥ മക്കളാണ്. ഈ നാട് വിട്ട് എങ്ങും പോകരുത്. അവർ നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഒന്നിച്ചു നിൽക്കുക, ഭിന്നിച്ചു നിൽക്കരുത്.”അദ്ദേഹം എക്സിൽ കുറിച്ചു.

ഷെയ്ഖ് ഹസീന സർക്കാർ അധികാരം ഒഴിഞ്ഞതിനു പിന്നാലെയാണ് ബംഗ്ലാദേശിൽ ബിഎൻപിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക മതമൗലികവാദ സർക്കാർ അധികാരത്തിൽ വരുന്നത് . ഇതോടെ ന്യൂനപക്ഷങ്ങൾക്കെതിരെ മതമൗലികവാദികളുടെ ആക്രമണം പൊടുന്നനെ വർദ്ധിച്ചു. എല്ലാ ദിവസവും ഹിന്ദുക്കൾ ഏതെങ്കിലും വിധത്തിൽ ആക്രമിക്കപ്പെട്ടു. ഇസ്‌കോണിന്റെ നേതൃത്വത്തിൽ ചിറ്റഗോങ്ങിൽ ഹിന്ദുക്കൾ റാലി നടത്തിയപ്പോൾ, തൊട്ടടുത്ത ദിവസം തന്നെ ബംഗ്ലാദേശ് പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് ഇസ്‌കോൺ പ്രസിഡൻ്റ് ചിൻമോയ് കൃഷ്ണ ദാസ് ഉൾപ്പെടെ 19 പേർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. അടുത്തിടെ ബംഗ്ലാദേശിൽ ഇസ്‌കോണിനെ ഭീകരസംഘടനയായും പ്രഖ്യാപിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by