പുതിയ ബിസിനസ് ആരംഭിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇലക്ട്രിക് ഗിറ്റാർ വിൽപ്പനയാണ് ട്രമ്പ് ആരംഭിച്ചിരിക്കുന്നത് . പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് ഈ ഗിറ്റാറുകൾ . അമേരിക്കൻ പതാകയും ചിലതിൽ ആലേഖനം ചെയ്തിട്ടുണ്ട് .
മാത്രമല്ല ചിലതിൽ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ തുടങ്ങിയം മുദ്രാവാക്യങ്ങളും ഇതിൽ പലതിലും എഴുതി ചേർത്തിട്ടുണ്ട് .ചിലതിൽ ട്രമ്പ് ഒപ്പിട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഈ പുതിയ ബിസിനസിനെ പറ്റി അറിയിച്ചത് .
ട്രമ്പിന്റെ ഗിറ്റാർ വെബ്സൈറ്റിലും ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മൊത്തം 1300 ഗിറ്റാറുകളാണ് വിൽപ്പനയ്ക്കുള്ളത് . ഇവയിൽ 1,000-ലധികം ഗിറ്റാറുകൾ $ 1,250 മുതൽ $ 1,500 വരെ വിൽക്കുന്നു.ട്രമ്പിന്റെ ഓട്ടോഗ്രാഫ് പതിച്ച ഗിറ്റാറുകൾ പ്രത്യേക വിലയ്ക്കാണ് നൽകുന്നത് . 275 ഗിറ്റാറുകളിലാണ് ട്രമ്പ് ഒപ്പിട്ടിരിക്കുന്നത് . ഇവയിൽ ഒന്നിന് 9 ലക്ഷത്തോളം വിലയുണ്ട്.
ട്രംപിന്റെ ഓട്ടോഗ്രാഫ് പതിച്ച ഇലക്ട്രിക് ഗിറ്റാറുകൾക്ക് പ്രത്യേക വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രംപ് ഒപ്പിട്ട ഗിറ്റാറുകളുടെ വില 10,000 ഡോളർ (8.45 ലക്ഷം രൂപ), ഒപ്പിട്ട ഗിറ്റാറുകൾ 275 മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: