ബ്രാംടണ്‍: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജ റിപ്പോർട്ട് തയാറാക്കിയ സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകളെന്ന് വിമർശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയിൽ ഖലിസ്ഥാൻ തീവ്രവാദികൾക്ക് നേരയുണ്ടായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെയാണ് ട്രൂഡോ തള്ളിപ്പറഞ്ഞിരിക്കുന്നത്.
റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്നും ബ്രാംടണില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് തള്ളിയത്.
മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കെതിരെയും ക്രിമിനൽ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. കാനഡയ്‌ക്കുള്ളിലെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ അജിത് ഡോവലിനെയോ ബന്ധപ്പെടുത്തുന്നതായി കാനഡ സർക്കാർ പ്രസ്താവിച്ചിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ജി. ഡ്രൂയിൻ പ്രസ്താവനയിൽ പറഞ്ഞു.
ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമറിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്‌ക്കെതിരേയുള്ള അപകീര്‍ത്തിപ്രചാരണമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു. കാനഡയിലെ ’ഗ്ലോബ് ആൻഡ് മെയിൽ’ ദിനപ്പത്രമാണ് മോദിക്കെതിരെ റിപ്പോർട്ട് നൽകിയത്. മാധ്യമറിപ്പോര്‍ട്ട് ഇന്ത്യ ശക്തമായി നിഷേധിച്ചതിന് പിന്നാലെയാണ് കനേഡിയൻ സർക്കാരിന്റെ പ്രസ്താവന.
ബ്രസീലില്‍ നടന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്രമോദിയും ജസ്റ്റിന്‍ ട്രൂഡോയും ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ 18-നായിരുന്നു ഖലിസ്ഥാൻ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് കാനേഡിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: