Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വാഭരണവിഭൂഷിതനായി വൈക്കത്തപ്പന്‍; ദര്‍ശന പുണ്യം നേടി ലക്ഷങ്ങള്‍, ഇന്നത്തെ കൂടിപ്പൂജ വിളക്കോടെ അഷ്ടമി ഉത്സവം സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 12:07 pm IST
in Kerala, Kottayam

വൈക്കം: വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ സര്‍വാഭരണവിഭൂഷിതനായി വൈക്കത്തപ്പന്‍. ശിവഭക്തനായ വ്യാഘ്രപാദ മഹര്‍ഷിയുടെ തപസില്‍ സംപ്രീതനായി പാര്‍വതീസമേതനായി പരമേശ്വരന്‍ ദര്‍ശനം നല്‍കിയ പുണ്യദിവസം വൈക്കത്തഷ്ടമി. വ്യാഘ്രപാദത്തറയില്‍ ശിവശക്തി പ്രത്യക്ഷമായ പുണ്യമൂഹൂര്‍ത്തം അഷ്മിദര്‍ശനം. ആ പുണ്യം തങ്ങളിലേക്കെത്താന്‍ വര്‍ഷാവര്‍ഷം വൈക്കത്തപ്പനെ കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തവണ ദര്‍ശനത്തിനെത്തിയവരുടെ നീണ്ടനിര വെള്ളിയാഴ്ച അര്‍ദ്ധരാത്രിയായപ്പോള്‍ തന്നെ കാണാമായിരുന്നു. പുലര്‍ച്ചെ 3ന് നടതുറന്നപ്പോള്‍ മുതല്‍ ദര്‍ശനമാരംഭിച്ചു.

തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് നാരായണന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി. നാരായണന്‍ നമ്പൂതിരി, ടി.എസ്. നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഉഷപൂജ, എതൃത്ത പൂജ എന്നിവയ്‌ക്ക് ശേഷമായിരുന്നു അഷ്ടമിദര്‍ശനം.

പടിഞ്ഞാറെ നട ബോട്ടുജട്ടിവരെയും കിഴക്കേനട മുരിയന്‍കുളങ്ങര വരെയും വടക്കേനട വലിയകവലവരെയും ദര്‍ശനത്തിനെത്തയവരുടെ നിര നീണ്ടു. കിഴക്കേനട വഴി കയറി ദര്‍ശനം നടത്തി വടക്കേനട വഴി ഇറങ്ങി ഊട്ടുപുരയിലൊരുക്കിയ പ്രാതല്‍ കഴിച്ച് മടങ്ങുംവിധമായിരുന്നു ക്രമീകരണം. ഉച്ചയ്‌ക്ക് 2 മണി വരെ അഷ്ടമിദര്‍ശനത്തിനായി നട തുറന്നിരുന്നു. വൈകിട്ട് 5 മണിക്ക് നട തുറക്കുമ്പോഴും ക്ഷേത്രത്തില്‍ ഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു.

രാത്രി 10ന് വൈക്കത്തപ്പന്‍ അഷ്ടമിവിളക്കിനായി കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളി. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് വന്ന ദേവീദേവന്മാരും മഹാദേവസന്നിധിയില്‍ എത്തിച്ചേര്‍ന്നു. താരകാസുര നിഗ്രഹത്തിന് ശേഷം വിജയശ്രീലാളിതനായി വന്ന ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് കൂടിയെഴുള്ളിപ്പിനു ശേഷം അവകാശി കറുകയില്‍ കുടുബത്തിലെ കാരണവര്‍ ഗോപാലന്‍ നായര്‍ പല്ലക്കിലേറി വലിയകാണിക്ക അര്‍പ്പിച്ചു. പിന്നീട് വെടിക്കെട്ടിന് ശേഷം യാത്രയയപ്പ്, ദേവീദേവന്മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്രപറഞ്ഞു. യാത്രയയപ്പ് സമയത്ത് ‘ദുഃഖം ദുഃഖ കണ്ഠാരം’ എന്ന സ്വരത്തില്‍ നാഗസ്വരം വായിച്ചു. ഇന്ന് ഉദയനാപുരം ക്ഷേത്രത്തില്‍ നടക്കുന്ന കൂടിപ്പൂജ വിളക്കോടെ അഷ്ടമി ഉത്സവം സമാപിക്കും.

Tags: hinduVaikom Mahadeva Templeashtami festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.