Kerala

സന്ദീപ് വാര്യരുടെ റോൾ കഴിഞ്ഞു ; വയനാട്ടിൽ നവ്യ കാഴ്‌ച്ച വച്ചത് മികച്ച പ്രകടനം ; സന്തോഷ് പണ്ഡിറ്റ്

Published by

കൊച്ചി : ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ രാഷ്‌ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ് . കോൺഗ്രസ് പാർട്ടിയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയിൽ പോയ ഡോക്ടർ . സരിൻ യാതൊരുവിധ ഇംപാക്ടും ഉണ്ടാക്കിയില്ലെന്നാണ് പണ്ഡിറ്റ് പറയുന്നത് . തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയിൽ നിന്നും കോൺഗ്രസ് പാളയത്തിൽ എത്തിയ സന്ദീപ് വാര്യരുടെ റോൾ കഴിഞ്ഞുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

വയനാട്ടിലെ നവ്യ ജിയെ പോലെ പുതിയ ചില നേതാക്കന്മാരെ കൂടി ഇനിയുള്ള ഇലക്ഷനിൽ പരിഗണിക്കുന്നത് നന്നാകും. പുതുമുഖം ആയിട്ടും അവർ വയനാട്ടിൽ നല്ല പ്രകടനം കാഴ്ച വെച്ചതും പാർടി ശ്രദ്ധിക്കേണ്ടതാണ്. ഈ ബൈ ഇലക്ഷൻ അവർക്ക് വ്യക്തിപരമായി ബൂസ്റ്റിംഗായി എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…

കേരളത്തിൽ നടന്ന ബൈ ഇലക്ഷനിൽ യാതൊരു അത്ഭതവും നടന്നില്ല. സിറ്റിംഗ് സീറ്റിൽ അതാത് പാർടികൾ കൂടുതൽ വോട്ടുകൾ നേടി തിളക്കമുള്ള വിജയം കരസ്ഥമാക്കി. ജയിച്ച എല്ലാവർക്കും ആശംസ..(ജയിച്ച മൂന്നുപേർക്കും ഇത്രയും ഭൂരിപക്ഷം കിട്ടുമെന്ന് വ്യക്തിപരമായി ഞാൻ കരുതിയിരുന്നില്ല.. good)

എങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം ചില നേതാക്കന്മാരുടെ രാഷ്‌ട്രീയ ഭാവി തന്നെ ചോദ്യ ചിഹ്നമാക്കി മാറ്റിയിട്ടുണ്ട്..

1)കോൺഗ്രസ് പാർട്ടിയിൽ നിന്നും Communist പാർട്ടിയിൽ പോയ Dr സരിൻ ജി യാതൊരുവിധ ഇംപാക്ട് ഉണ്ടാകാതെ പലക്കാടിൽ മൂന്നാം സ്ഥാനത്ത് എത്തിയതോടെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഭാവി ഇനിയെന്ത് എന്ന ചോദ്യം ഉയരും ?
2) ഇടത് സ്വതന്ത്രൻ ആയിരുന്ന PV Anvar ജി സ്വന്തം പാർട്ടി ഉണ്ടാക്കി ചെലക്കരയിൽ പൊരുതി എങ്കിലും വെറും 3920 വോട്ടിൽ ഒതുങ്ങി. എന്റെ അഭിപ്രായത്തിൽ പാർട്ടിയുമായി തെറ്റിയ ഉടനെ, താൻ ഉയര്ത്തി പിടിക്കുന്ന ആദർശവുമായി കൂടുതൽ താദാത്മ്യം ഉള്ള മുസ്ലീം ലീഗിൽ ചേർന്നിരുന്നു എങ്കിൽ അതൊരു വലിയ ബുദ്ധി ആയേനെ. പക്ഷേ LDF സർക്കാരിനെ കുറ്റം പറഞ്ഞു
സ്വന്തം പാർട്ടി ഉണ്ടാക്കി പോയതോടെ ഇനി ഭാവിയെന്ത് എന്ന വലിയ ചോദ്യചിഹ്നം ഉയരും. ധാർമികതയുടെ പുറത്ത് CPM കാർ കഷ്ടപ്പെട്ട് നേടിക്കൊടുത്ത നിലമ്പൂർ MLA സ്ഥാനം അങ്ങേർ രാജിവെക്കുമോ എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്..(സാധ്യത കുറവാണ്).. ഇനിയും സമയം വൈകാതെ ലീഗിൽ ചേർന്നാൽ അങ്ങേരുടെ രാഷ്‌ട്രീയ ഭാവിക്ക് നല്ലതാണ്.
3) കോൺഗ്രസിന്റെ രമ്യ ഹരിദാസ് ജി തുടർച്ചയായി ലോകസഭയിലും, നിയമസഭയിലും തോറ്റതോടെ അവരുടെ രാഷ്‌ട്രീയ ഭാവി ഇനിയെന്താകും എന്ന് പറയുവാൻ പറ്റുന്നില്ല.
4) മെട്രോ man Sreedharan ജിയെ പോലുള്ള personal vote കൂടിയുള്ള സ്ഥാനാർഥികൾ ഉണ്ടാക്കുന്ന വോട്ട് BJP ക്കു അവരുടെ സ്വന്തം നേതാക്കന്മാർ കളത്തിൽ ഇറങ്ങിയാൽ കിട്ടില്ല എന്നത് സത്യമാണ്. എങ്കിലും വയനാട്ടിലെ നവ്യ ജിയെ പോലെ പുതിയ ചില നേതാക്കന്മാരെ കൂടി ഇനിയുള്ള ഇലക്ഷനിൽ പരിഗണിക്കുന്നത് നന്നാകും. പുതുമുഖം ആയിട്ടും അവർ വയനാട്ടിൽ നല്ല പ്രകടനം കാഴ്ച വെച്ചതും പാർടി ശ്രദ്ധിക്കേണ്ടതാണ്. ഈ ബൈ ഇലക്ഷൻ അവർക്ക് വ്യക്തിപരമായി boosting ആയി.
5) BJP യില് നിന്നും കോൺഗ്രസ് പാളയത്തിൽ എത്തിയ സന്ദീപ് വാര്യർ ജിക്ക് അടുത്ത നിയമസഭയിൽ ഒരു UDF സ്ഥിരം ജയിക്കുന്ന കോട്ടയായ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് കിട്ടുകയും , അതിൽ ജയിക്കുകയും ചെയ്താൽ ഗുണമാകും. (കഴിയുന്നതും ഒറ്റപ്പാലം നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം.. അതൊരു LDF കോട്ടയാണ്.. ) തൽക്കാലം അദ്ദേഹത്തിന്റെ റോൾ കഴിഞ്ഞൂ.
എല്ലാ പാർട്ടികാർക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇഷ്ടം മാതിരി സമയം ഉണ്ട്.. ഇപ്പൊൾ തന്നെ കളത്തിൽ ഇറങ്ങി കളിക്കുക..ജനങ്ങളോടൊപ്പം നിൽകുക. Peesonal votes കൂടി ഉണ്ടാക്കുവാൻ കഴിവുള്ളവരെ, യുവ ജനതയെ കൂടി സ്ഥാനാർത്ഥി ആക്കുക. ഒന്നും ഒന്നിന്റെയും അവസാനമല്ല എന്ന് എപ്പോഴും ആലോചിക്കുക.
മറുവശത്ത്, മഹാരാഷ്‌ട്ര നിയമസഭയിൽ BJP സഖ്യം തുടർച്ചയായി വലിയ വിജയം നേടിയപ്പോൾ ,(286 ലിൽ 215) ഝാർഖണ്ഡ് നിയമസഭയിൽ INDI alliance ഭരണം നേടുന്നു.(81ലിൽ 49) രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന മറ്റു ഉപതെരഞ്ഞെടുപ്പുകളിൽ BJP 20 ഇടത്തും, 9 സീറ്റിൽ കോൺഗ്രസ് നയിക്കുന്ന INDI alliance സും വിജയിച്ചു വരുന്നു.
By Santhosh Pandit (ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by