മുംബൈ: ചക്രവ്യൂഹം ഭേദിക്കാന്‍ അറിയുന്ന ആധുനികകാലത്തെ അഭിമന്യുവാണ് താനെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയില്‍ ആകെയുള്ള 288ല്‍ ഏകദേശം 227 സീറ്റുകളോടെ മൃഗീയഭൂരിപക്ഷത്തോടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ വിജയം നേടിയതിന് പിന്നാലെയായിരുന്നു ദേവേന്ദ്ര ഫഡ് നാവസിന്റെ ഈ പ്രതികരണം.
ഉദ്ധവ് താക്കറെയുടെ ശിവസേന, കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍സിപി എന്നിവര്‍ ചേര്‍ന്നുള്ള മഹാവികാസ് അഘാദിയ്‌ക്ക് ആകെ ലഭിച്ചത് 51 സീറ്റുകളാണ്.അര്‍ജുനന്റെയും സുഭദ്രയുടെയും മകനായ അഭിമന്യുവിന് പണ്ട് കൗരവരുടെ ചക്രവ്യൂഹം ഭേദിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ, പുറത്തുകടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചക്രവ്യൂഹം ഭേദിച്ച ശേഷം പുറത്തുകടക്കാന്‍ അറിയുന്ന ആധുനിക അഭിമന്യുവാണ് താനെന്നായിരുന്നു ഫഡ് നാവിസ് പ്രതികരിച്ചത്.
ഈ വിജയത്തില്‍ തനിക്ക് വളരെ കുറച്ച് പങ്കേയുള്ളൂ. തങ്ങളുടെ ടീമിന്റെ വിജയമാണിതെന്നും ഫഡ് നാവിസ് പറഞ്ഞു. നാഗ് പൂര്‍ സൗത്ത് വെസ്റ്റ് സീറ്റില്‍ ദേവേന്ദ്ര ഫഡ് നാവിസ് വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക