Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേട്ടയാടലും ഭീഷണിയും വേണ്ട; പല കാര്യങ്ങളും പറയിപ്പിക്കരുത്, പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും: ഫേസ്ബുക്ക് പോസ്റ്റുമായി സജി ചെറിയാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 10:09 am IST
in Kerala

പത്തനംതിട്ട: വേട്ടയാടലും ഭീഷണിയും വേണ്ടെന്നും ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും സജി ചെറിയാന്‍. ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും. എല്ലാ തെളിവും വെറുതെ ആകില്ലെന്നും സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്തു.

ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കള്‍ക്ക് തന്നോട് അസൂയയാണ്. അവര്‍ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരിൽ ചെയ്യുന്നത് കൊണ്ടാണ് തന്നോട് അസൂയ. ഇവിടെ കാര്യങ്ങള് അവസാനിക്കുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പൊതു പ്രവര്‍ത്തനം എട്ടാം ക്ലാസില്‍ തുടങ്ങിയതാണ്. 13 വയസ്. ഇന്ന് 59. പൊതുപ്രവര്‍ത്തനം തുടങ്ങി ഇപ്പോള്‍ 45 വര്‍ഷം കഴിഞ്ഞു. വലതുപക്ഷ വേട്ടയാടലുകള്‍ നേരിട്ടാണ് ഇവിടെ വരെ എത്തിയത്. പാര്‍ട്ടി ദുര്‍ബലമായ നാട്ടില്‍ 32000 വരെ ഭൂരിപക്ഷം നേടി. എന്റെ ജീവന് ഒരു പാട് പേര്‍ വില പറഞ്ഞിട്ടുണ്ട്. ഒന്നും കൂസിയിട്ടില്ല. ഒന്നിന്റെ മുന്നിലും എന്റെ ആശയം പണയം വെച്ചിട്ടില്ല. ഞാന്‍ സാധാരണ മനുഷ്യന് വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ച ആളാണ്. ഞാന്‍ പാവപ്പെട്ടവനെയും എന്റെ മുന്നില്‍ എത്തുന്നവരെയും ജാതിമത രാഷ്‌ട്രീയ പരിഗണനകള്‍ ഇല്ലാതെ സ്‌നേഹിച്ചു. ചെയ്യാവുന്നത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

ഒരാള്‍ക്കും ഈ കാലയളവില്‍ ഒരു പരാതിയും ഉയര്‍ത്താനും കഴിഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും സത്യസന്ധമായി ആക്ഷേപങ്ങള്‍ ഇല്ലാതെ ചെയ്തു. അതിനെല്ലാം എന്റെ പാര്‍ട്ടി എനിക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട്. എന്നെ ജയിപ്പിച്ച ജനങ്ങള്‍ (ചെങ്ങന്നൂര്‍) എന്താണ് ആഗ്രഹിച്ചത് അതിന്റെ പത്തു മടങ്ങ് ആറ് വര്‍ഷം കൊണ്ട് എല്ലാവരുടെയും പിന്തുണകൊണ്ട് ഇതിനോടകം നിറവേറ്റി. ബാക്കി ചെയ്യാന്‍ വരും നാളുകള്‍ (16 മാസം) കൊണ്ടു കഴിയും. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരു കാര്യം ജനങ്ങളോട് ഞാന്‍ പറഞ്ഞു.

ഞാന്‍ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങള്‍ക്കും ഒരു അപമാനവും ഉണ്ടാക്കില്ല. അത് ഞാന്‍ പാലിച്ചിട്ടുണ്ട്. നിലപാടുകള്‍ എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളാം. അത് നാളെയും തുടരും. മറിച്ച് വേട്ടയാടല്‍, ഭീഷണി, ആക്ഷേപങ്ങള്‍ വേണ്ട. പതിറ്റാണ്ടുകളായി സഹിക്കുന്നു. ഞാനും ഒരു മനുഷ്യനാണ്. എനിക്കും ഒരു കുടുംബം ഉണ്ട്. ഈ നാടിന് അറിയാം ഞാന്‍ ആരാണെന്ന്. ആര്‍ക്കും പരസ്യമായി ആഡിറ്റ് ചെയ്യാം. നേരിട്ട് ചോദിക്കാം ഒരു തടസവുമില്ല.

നിങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടപ്പാക്കുമ്പോള്‍ തകര്‍ക്കാമെന്നാണ് കരുതുന്നത്. അത് ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കളുടെ സ്വപ്നവും അസൂയയും മാത്രം. ഇവിടെ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ഇതുവരെ പറയാത്ത പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും. ക്ഷമയ്‌ക്കും ഒരതിരുണ്ട്. എല്ലാ തെളിവും വെറുതെ ആകില്ല.

Tags: Facebook PostSaji CherianMinister Saji Cheriyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇലക്ഷൻ അടുത്തതോടെ ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവ്

Kerala

‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’, തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകും-എം എം മണി

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ പ്രധാന വേദിയില്‍ വിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു
Kerala

മഹാത്മാഗാന്ധി സര്‍വകലാശാലകലോത്സവത്തിന് തുടക്കം; സിപിഎം സമ്മേളനവേദിയായി ഉദ്ഘാടന സഭ

Kerala

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ തന്നെയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്, പ്രതിഭ മത്സരിച്ചേക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.