തിരുവനന്തപുരം: ഡിസംബര്‍10 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കയ്യിലെ നടുവിരലിലാണ് മഷിപുരട്ടുക. തെരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നിര്‍ദേശം.
നവംബര്‍13, 20തീയതികളില്‍ സംസ്ഥാനത്ത് നടന്ന ലോക്സഭാ,നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്. സംസ്ഥാനത്തെ31തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ഡിസം.10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക