India

സാഗര്‍ അദാനി, ഗൗതം അദാനിയുടെ പിന്‍ഗാമികളില്‍ ഒരാളായ മരുമകന്‍…പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് അദാനി ഗ്രൂപ്പിനെ തീര്‍ക്കാനുള്ള ആഗോള അജണ്ടയുടെ ഭാഗം

Published by

ന്യൂദല്‍ഹി: ഗൗതം അദാനിയുടെ മരുമകനാണ് സാഗര്‍ അദാനി. ഇപ്പോള്‍ യുഎസ് അറ്റോര്‍ണി ജനറല്‍ പ്രതിസ്ഥാനത്ത് സാഗര്‍ അദാനിയെ. നിര്‍ത്തിയിരിക്കുകയാണ്. ട്രംപ് അധികാരത്തില്‍ എത്തും മുന്‍പ് തിരക്കിട്ട് സാഗര്‍ അദാനിയ്‌ക്കെതിരെ കുറ്റം ചാര്‍ത്തിക്കൊണ്ടുള്ള യുഎസ് അറ്റോര്‍ണി ജനറലിന്റെ നീക്കം അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു. അദാനി ഗ്രൂപ്പില്‍ ഏറ്റവും മിടുക്കനായ പുതിയ തലമുറക്കാരനാണ് ഗൗതം അദാനിയുടെ മരുമകനായ ഈ 30 വയസ്സുകാരന്‍. അദാനി ഗ്രീന്‍ എനര്‍ജിയിലൂടെ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുന്ന ആഗോളകമ്പനി സൃഷ്ടിച്ചെടുത്തത് സാഗര്‍ അദാനിയുടെ ബുദ്ധിയാണ്. അദാനി ഗ്രൂപ്പിന് ആഗോള തലത്തില്‍ ഏറെ മതിപ്പുണ്ടാക്കിയ പദ്ധതിയാണിത്. നിരവധി വിദേശ നിക്ഷേപകര്‍ ഇതില്‍ പണം നിക്ഷേപിക്കാനും തയ്യാറാണ്.

2020-22 കാലത്ത് തമിഴ്നാട്, ഛത്തീസ് ഗഡ്, ജമ്മു കശ്മീര്‍, ഒഡിഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജം വിതരണം ചെയ്യാനുള്ള കരാര്‍ നേടാനായി ഏകദേശം 2000 കോടി രൂപ ഇവിടുത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയത് സാഗര്‍ അദാനിയാണ് എന്നാണ് ആരോപണം. അദാനി ഗ്രീന്‍ എനര്‍ജി എന്ന പുനരുപയോഗ ഊര്‍ജ്ജം ഉണ്ടാക്കുന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് സാഗര്‍ അദാനി. കാറ്റ്, വെള്ളം, സൂര്യന്‍ എന്നീ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതോര്‍ജ്ജം നിര്‍മ്മിയ്‌ക്കുന്ന കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി.

വാസ്തവത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ഒന്നിലും ബിജെപി ഭരിയ്‌ക്കുന്നില്ല. കശ്മീര്‍ അന്ന് ഭരിച്ചിരുന്നത് ലഫ്. ഗവര്‍ണറാണ്. തമിഴ്നാട്ടില്‍ സ്റ്റാലിനും ഒഡിഷയില്‍ ബിജു ജനതാദളിന്റെ നവീന്‍ പട്നായിക്കും ആന്ധ്രയില്‍ വൈഎസ് ആര്‍ പാര്‍ട്ടിയുടെ ജഗന്‍മോഹനും ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബാഗേലും ഭരിച്ചിരുന്നപ്പോഴാണ് മേല്‍പ്പറഞ്ഞ 2000 കോടിയുടെ കൈക്കൂലി നല്‍കിയതെന്നാണ് ആരോപണം. അദാനി ഗ്രൂപ്പ് ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്. സത്യസന്ധമായി ബിസിനസ് ചെയ്യുന്നവരാണ് തങ്ങളെന്ന് സാഗര്‍ അദാനി പറയുന്നു. 30 വയസ്സേ പ്രായമായിട്ടുള്ളൂ.

അദാനി ഗ്രീന്‍ എനര്‍ജിയെ പുനരുപയോഗസ്രോതസ്സുകളില്‍ നിന്നും വൈദ്യുതോര്‍ജ്ജം ഉണ്ടാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാക്കി മാറ്റിയിരിക്കുകയാണ് സാഗര്‍ അദാനി. കഴിവുറ്റ മാനേജ് മെന്‍റ് വിദഗ്ധനാണ് സാഗര്‍ അദാനി. ഗൗതം അദാനിയുടെ സഹോദരന്‍ രാജേഷ് അദാനിയുടെ മകനാണ് സാഗര്‍ അദാനി. അദാനി ഗ്രൂപ്പിന്റെ തുടക്കക്കാലം മുതലേ ഉള്ള വ്യക്തിയാണ് രാജേഷ് അദാനി.

2015ലാണ് സാഗര്‍ അദാനി അദാനി ഗ്രൂപ്പില്‍ ചേരുന്നത്. യുഎസിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയാണ് സാഗര്‍ അദാനി. അദാനി ഗ്രൂപ്പിന്റെ സ്ട്രാറ്റജിക്, ഫിനാന്‍ഷ്യല്‍, സ്ട്രക്ചറല്‍ മേഖലകളില്‍ തീരുമാനം എടുക്കുന്ന ആള്‍ കൂടിയാണ്.

ഗൗതം അദാനിക്ക് ശേഷം അദാനി ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ കയ്യിലേന്താന്‍ സാധ്യതയുള്ളത് നാല് പേരാണ്- ഗൗതം അദാനിയുടെ മക്കളായ കരണ്‍ അദാനി, ജീത് അദാനി, പിന്നെ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് ശാന്തിലാൽ അദാനിയുടെ മകന്‍ പ്രണവ് അദാനി, അതുകഴിഞ്ഞാല്‍ പിന്നെ സാഗര്‍ അദാനി. അത്രയ്‌ക്കും സാധ്യതയുള്ള ഒരാളെയാണ് ആരോപണങ്ങളില്‍ കുരുക്കി ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക