ന്യൂദല്‍ഹി: അദാനിയെ അറസ്റ്റ് ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിനെതിരെ ശക്തമായി പ്രതികരിച്ച് സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍. യുഎസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ അദാനിയെ അറസ്റ്റ് ചെയ്യാമെങ്കില്‍, ഇന്ത്യന്‍ കോടതി അന്വേഷണം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെയും അറസ്റ്റ് ചെയ്യേണ്ടെ? യുക്തി നാലയലത്തുകൂടെ പോകാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്നും ആനന്ദ് രംഗനാഥന്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉള്‍പ്പെടുന്ന ഗാന്ധി കുടുംബം നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കോടികളുടെ സ്വത്തുക്കള്‍ സ്വന്തമാക്കിയതിനെതിരെ കേസ് നടക്കുകയാണ്. രാഹുലും സോണിയയും നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ പശ്ചാത്തലത്തില്‍ 2011-12ല്‍ സമര്‍പ്പിച്ച വരുമാനരേഖകളില്‍ കൃത്രിമമുണ്ടോ എന്ന് പരിശോധിക്കാന്‍ ആദായനികുതിവകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട് സുപ്രീംകോടതി. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ?
എന്തിന് 3000 ഇന്ത്യക്കാരുടെ മരണത്തിന് കാരണമായ ഭോപാല്‍ ദുരന്തത്തിന്റെ കാരണഭൂതനായ ആന്‍ഡേഴ്സന്‍ എന്ന അമേരിക്കക്കാരനെ ഇതുവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ യുഎസിലെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി.
ഇതേ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഓഹരി വിപണിയില്‍ നല്ലൊരു തുക നിക്ഷേപിച്ചിട്ടുണ്ട്. നല്ല ലാഭവുമെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഓഹരി വിപണിയില്‍ വിശ്വാസമില്ലെങ്കില്‍ എന്തിനാണ് രാഹുല്‍ ഗാന്ധി അതിന് മുതിരുന്നത്.? ഇന്ത്യന്‍ സമ്പദ്ഘടനയും കമ്പനികളും ശക്തമായി വളരുന്നതിനാല്‍ നല്ല ലാഭം കിട്ടുമെന്ന പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെ അതിന് പ്രേരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി ആറ് മാസത്തില്‍ ലാഭമെടുത്തത് 40 ലക്ഷം രൂപയാണ്. വേറെ എവിടെയാണ് ഇത്രയും ലാഭം കിട്ടുക?. എന്തെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ ഈ 40 ലക്ഷം രൂപയെങ്കിലും വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാമായിരുന്നില്ലേ? മുന്‍പും ഇപ്പോഴും ചില സംസ്ഥാനങ്ങള്‍ ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് അവിടെയൊക്കെ അദാനിയുടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ഫണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍, ഖനികളില്‍, ഊര്‍ജ്ജ പ്ലാന്‍റുകളില്‍ അടിസ്ഥാനസൗകര്യവികസനത്തില്‍ അങ്ങിനെ പലതിലും.
യുഎസ് അറ്റോര്‍ണി ജനറല്‍ ഇപ്പോള്‍ അദാനിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്. 2020-22 കാലഘട്ടത്തില്‍ അദാനി 2000 കോടി രൂപ കൈക്കൂലി നടത്തിയെന്നായിരുന്നു ആരോപണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഊര്‍ജ്ജം വാങ്ങിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി കരാര്‍ ഉണ്ടക്കാനായി അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അദാനി 2000 കോടി രൂപയോളം കൈക്കൂലി നല്‍കി എന്നാണ് ആരോപണം. ഈ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെകി (എസ് ഇസിഐ- സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) യില്‍ നിന്നും ഊര്‍ജ്ജം വാങ്ങുന്ന പദ്ധതിക്ക് കരാറില്‍ ഒപ്പുവെപ്പിക്കാനായിരുന്നു കൈക്കൂലി എന്നാണ് ആരോപണം. പകരം സെകി (എസ് ഇസിഐ- സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഈ ആവശ്യത്തിന് വേണ്ട ഊര്‍ജ്ജം അദാനിയുടെ പവര്‍ കമ്പനിയില്‍ നിന്നും വാങ്ങും എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. മാത്രമല്ല, ഈ കരാറുകള്‍ വിജയകരമായി നടപ്പാക്കിയതോടെ അദാനി എനര്‍ജി കമ്പനി സുരക്ഷിതമായി. അവര്‍ക്ക് കൂടുതല്‍ മൂലധനം ആവശ്യമായി വന്നു. അതിന് യുഎസ് പൗരന്മാരോട് തന്റെ കമ്പനിയായ അദാനി എനര്‍ജിയില്‍ പണം നിക്ഷേപിക്കാന്‍ അദാനി ആവശ്യപ്പെട്ടു എന്നതാണ് യുഎസ് അറ്റോര്‍ണി ജനറലിന്റെ ആരോപണം. ഇത് ഗൗരവമായ ആരോപണമാണ്. ഈ ആരോപണത്തെക്കുറിച്ച് ആദ്യം അന്വേഷിക്കേണ്ടത് ഇന്ത്യയുടെ ഓഹരി വിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബി ആണ്. ഇനിയാണ് ഏറ്റവും തമാശയുള്ള കാര്യം. അദാനി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന് ആരോപിക്കപ്പെടുന്ന ഈ സംസ്ഥാനങ്ങളൊന്നും ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളല്ല. വൈ.എസ്. ആര്‍ പാര്‍ട്ടി നേതാവ് ജഗന്‍ ഭരിച്ചിരുന്ന ആന്ധ്രാപ്രദേശ്, കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഛത്തീസ് ഗഡ്, ബിജു ജനതാദള്‍ ഭരിച്ചിരുന്ന ഒഡിഷ, ഡിഎംകെ ഭരിയ്‌ക്കുന്ന തമിഴ്നാട്, ഗവര്‍ണ്ണര്‍ ഭരിയ്‌ക്കുന്ന ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് 2020-22 കാലത്ത് അദാനി കൈക്കൂലി നല്‍കിയത് എന്ന് പറയപ്പെടുന്നത്. അദാനിയുടെ ഊര്‍ജ്ജം വിതരണം ചെയ്യുന്നതിനായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഛത്തീസ് ഗഡിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പറയുന്നത് മോദി അഴിമതിക്കാരനാണ് എന്നാണ്. ഒഡിഷ ഭരിച്ചിരുന്ന നവീന്‍ പട് നായിക്, തമിഴ്നാട് ഭരിക്കുന്ന സ്റ്റാലിന്‍, ഛത്തീസ്ഗഢ് ഭരിച്ചിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ബാഗേല്‍ തുടങ്ങിയവരൊന്നും കുറ്റവാളികളല്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇത് എത്ര വിചിത്രമായ പരാതിയാണ്?- ആനന്ദ രംഗനാഥന്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക