News

സന്തോഷ് ട്രോഫി ; ലക്ഷദ്വീപിനെ തകര്‍ത്ത് കേരളം

ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ കേരളം സജീവമാക്കി

Published by

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപിനെ തകര്‍ത്ത് കേരളം. ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിനാണ് പരാജയപ്പെടുത്തിയത്.

ഇതോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ കേരളം സജീവമാക്കി.കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഗോള്‍മഴയാണ് കേരളത്തിന്റേതായി ഉണ്ടായത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം, ഇടവിട്ട് എതിരാളികളുടെ വലകുലുക്കി.ഇ സജീഷ് ഹാട്രിക് നേടി. മുഹമ്മദ് അജ്‌സലും ഗനി അഹമ്മദ് നിഗവും രണ്ട് ഗോള്‍ വീതം നേടി.

ആദ്യ മത്സരത്തില്‍ കേരളം റെയില്‍വേസിനെ പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പുതുച്ചേരിയോടാണ് കേരളം മത്സരിക്കുന്നത്.ഈ മത്സരത്തില്‍ സമനില വഴങ്ങിയാല്‍ പോലും കേരളത്തിന് അടുത്ത റൗണ്ടില്‍ എത്താം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by