മുംബൈ: യുഎസില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ലഭിയ്‌ക്കാന്‍ 2029 കോടി രൂപ കൈക്കൂലി കൊടുത്തെന്ന യുഎസ് പ്രോസിക്യൂട്ടര്‍മാറുടെ ആരോപണത്തെ അതിജീവിച്ച് അദാനി കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. വ്യാഴാഴ്ചത്തെ നഷ്ടം നികത്തി, വെള്ളിയാഴ്ച അദാനി ഓഹരികളുടെ വില ഏകദേശം 6 ശതമാനത്തോളം ഉയര്‍ന്നു. അദാനിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തെ ഓഹരിവിപണിയിലെ നിക്ഷേപകര്‍ തള്ളി എന്നതിന് ഉദാഹരണമാണ് ഏഴ് അദാനി ഓഹരികളില്‍ വെള്ളിയാഴ്ച കണ്ട വന്‍ മുന്നേറ്റം.
ഗൗതം അദാനി, അദാനിയുടെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്‌ക്കുമാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അദാനിഗ്രൂപ്പ് ശക്തമായി നിഷേധിച്ചതോടെയാണ് നിക്ഷേപകര്‍ വീണ്ടും അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. ഇതോടെ അദാനി ഓഹരികളുടെ വില വീണ്ടും ഉയര്‍ന്നു. ഇതോടെ പണ്ട് ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് ശേഷം അദാനിയ്‌ക്കെതിരെ കുരച്ച രാഹുല്‍ ഗാന്ധിയും കൂട്ടരും ഒരിയ്‌ക്കല്‍ കൂടി നാണം കെട്ടു.
അദാനി ഗ്രൂപ്പിലെ 11 ഓഹരികളില്‍ ഏഴെണ്ണം ഉയര്‍ന്നു. അംബുജ സിമന്‍റ്സിന്റെ ഓഹരിവിലയില്‍ 4 ശതമാനത്തോളം ഉയര്‍ന്നു. എസിസി ഓഹരിവിലയില്‍ 3.5 ശതമാനത്തോളം ഉയര്‍ന്നു. അദാനിയുടെ പ്രധാന കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്റെ വില 2.2 ശതമാനത്തോളം ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്സ്, എന്‍ഡിടിവി, സംഘി ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലകള്‍ ഉയര്‍ന്നു.
ഇതോടെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അദാനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്ന രീതിയിലുള്ള ഭീതിതമായ വാര്‍ത്തകളെ അതിജീവിച്ചിരിക്കുകയാണ് അദാനി. കോണ്‍ഗ്രസ് നേതാക്കളും മറ്റ് പ്രതീപക്ഷ പാര്‍ട്ടികളും അദാനി ഉടനെ ജയിലിലാകും എന്ന രീതിയില്‍ വരെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതി പരത്തിയിരുന്നു.
ഹിന്‍ഡന്‍ബര്‍ഗിന് ശേഷമുണ്ടായ വന്‍ വെല്ലുവിളി
2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലുള്ള ധനകാര്യസ്ഥാപനം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടിമുടി അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. 2023 ജനവരില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് നഷ്ടമായത് 15000 കോടി ഡോളര്‍(ഏകദേശം 12.45 ലക്ഷം കോടി രൂപ) ആയിരുന്നു. .പിന്നീട് പഴയ നിലയിലേക്ക് അദാനി ഓഹരികളുടെ വില ഉയരാന്‍ ഒരു കൊല്ലമെടുത്തു. അതിന് വേണ്ടി അത്രയും കഠിനാധ്വാനമാണ് അദാനി ചെയ്തത്. ഒരാളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ഒരു നിമിഷം മതി, പക്ഷെ അത് വീണ്ടെടുക്കുക ദുഷ്കരമാണ്. അതാണ് അദാനിക്കും സംഭവിച്ചത്.
അതുപോലെ യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം ഉണ്ടായ വ്യാഴാഴ്ചയും അദാനി ഓഹരികളുടെ വില വ്യാഴാഴ്ച നല്ലതുപോലെ ഇടിഞ്ഞിരുന്നു. പക്ഷെ ഒരൊറ്റ ദിവസം കൊണ്ട് നല്ലൊരു തോതില്‍ നഷ്ടം നികത്താന്‍ അദാനിയ്‌ക്ക് കഴിഞ്ഞു എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. അദാനിയുടെ രക്തത്തിന് ദാഹിച്ച രാഹുല്‍ ഗാന്ധി വെള്ളിയാഴ്ചത്തെ അദാനി ഓഹരികളുടെ തിരിച്ചുകയറല്‍ കണ്ട് അപമാനിതനായിക്കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക